spot_imgspot_imgspot_img

ഉമ്മൻചാണ്ടിയെ ആശുപത്രിയിൽ സന്ദർശിച്ച് വീണാ ജോർജ്

Date:

തിരുവനന്തപുരം: ആശുപത്രിയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോർജ് സന്ദർശിച്ചു. ശ്വാസകോശ അണുബാധയെത്തുടർന്ന് നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിർദ്ദേശപ്രകാരമാണ് ആരോഗ്യമന്ത്രി ആശുപത്രിയിലെത്തി സന്ദർശിച്ചത്. ഡോ. മഞ്ജുവിന്‍റെ നേത്യത്വത്തിൽ മെഡിക്കൽ ബോർഡ് രൂപികരിച്ചാണ് ചികിത്സ തുടരുന്നത്. അദ്ദേഹത്തിന്‍റെ മകളുമായും ഡോക്ടർമാരുമായും സംസാരിച്ചുവെന്നും മന്ത്രി അറിയിച്ചു.

ഇന്നലെ പനിയെത്തുടർന്നാണ് ഉമ്മൻചാണ്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആന്‍റിബയോട്ടിക്കാണ് നിലവിൽ നൽകുന്നത്. തുടർ ചികിത്സ അണുബാധ മാറിയതിനുശേഷമായിരിക്കുമെന്നാണ് റിപ്പോർട്ട്. ഉമ്മൻചാണ്ടിയുടെ ആരോഗ്യസ്ഥിതി വിവരങ്ങളെക്കുറിച്ച് മുഖ്യമന്ത്രി ബന്ധുക്കളുമായി ഫോണിൽ സംസാരിച്ചിരുന്നു. ആരോഗ്യമന്ത്രിയെ ആശുപത്രിയിലേക്ക് അയക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. തുടർന്നാണ് ആരോഗ്യമന്ത്രി വീണാ ജോർജിന്‍റെ ആശുപത്രി സന്ദർശനം.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഡോ. ഷർമദ് ഖാൻ -ൻ്റെ മൂന്നാമത് പുസ്തകം പ്രകാശനം ചെയ്തു

തിരുവനന്തപുരം: ഡോ ഷർമദ് ഖാൻ രചിച്ച "രോഗം ഏതെന്ന് അറിയേണ്ടേ?" എന്ന...

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...
Telegram
WhatsApp