spot_imgspot_img

ഓട്ടോയിൽ കടത്തിയ 35 ലിറ്റർ വിദേശ മദ്യവുമായി 3 പേർ പിടിയിൽ

Date:

മംഗലപുരം: ഓട്ടോയിൽ രഹസ്യമായി കടത്തിയ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി 3 പേർ പിടിയിൽ. മേനംകുളം സെന്റ് ആൻഡ്റൂസ് ലാൽ കോട്ടേജിൽ അഖിൽ തോമസ് (31), ചിറ്റാറ്റുമുക്ക് പഞ്ചായത്ത്‌ നട ലക്ഷം വീട്ടിൽ സ്റ്റാൻലി പെരേര (63), ലക്ഷം വീട്ടിൽ നിസാം (42)എന്നിവരേയാണ് തിങ്കളാഴ്ച രാത്രി 10:30 യോടെ മംഗലപുരം പോലീസ് അറസ്റ്റ് ചെയ്തത്. പോലീസിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മംഗലപുരം എസ് ഐ ഡി ജെ ഷാലുവിന്റെ നേതൃത്വത്തിൽ മംഗലപുരം ജംഗ്ഷനിൽ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഓട്ടോയുടെ പുറകിലെ ഡിക്കിയിൽ 26 കുപ്പികളിൽ ഒളിപ്പിച്ച 37 ലിറ്റർ മദ്യമാണ് പിടി കൂടിയത്.പ്രതികളെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കഠിനംകുളം ആതിര കൊലപാതകം: കുറ്റപത്രം സമർപ്പിച്ചു

തിരുവനന്തപുരം: നാടിനെ നടുക്കിയ കഠിനംകുളം ആതിര കൊലപാതകകേസ്സിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു....

ജില്ലാ ക്രിക്കറ്റ്‌ ടിമിനെ തിരഞ്ഞെടുക്കുന്നു

തിരുവനന്തപുരം: 23 വയസ്സിനു താഴെയുള്ള പുരുഷന്‍മാരുടെ ജില്ലാ ക്രിക്കറ്റ്‌ ടിമിനെ ഈ...

മുതലപ്പൊഴി പൊഴിമുഖത്ത് അടിഞ്ഞുകൂടിയ മണല്‍ മെയ് 15നകം പൂര്‍ണമായും നീക്കം ചെയ്യും

തിരുവനന്തപുരം: മുതലപ്പൊഴി അപകടത്തെ തുടര്‍ന്ന് പൊഴിമുഖത്ത് അടിഞ്ഞുകൂടിയ മണല്‍ മെയ് 15നകം...

തിരുവനന്തപുരത്ത് പതിമൂന്നുകാരനോട് മുത്തച്ഛന്റെ ക്രൂരത; മരത്തിൽ കെട്ടിയിട്ട് തടി കൊണ്ട് പൊതിരെ തല്ലി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ചെറുമകനെ അതിക്രൂരമായി മർദിച്ച് മുത്തച്ഛൻ. തിരുവനന്തപുരം നഗരൂരിലാണ് പതിമൂന്നുകാരനോട്...
Telegram
WhatsApp