ന്യൂഡൽഹി : ലഹരിക്കടത്തിന് നേതൃത്വം നല്‍കുന്ന സിന്‍ഡിക്കറ്റുകളെ പിടികൂടാന്‍ തയാറാകണമെന്ന് സര്‍ക്കാരിനോട് സുപ്രീംകോടതി. ചെറുകിട ലഹരിവില്‍പ്പനക്കാരുടെ പിന്നാലെ ഓടാതെ വന്‍ സ്രാവുകളെ പിടിക്കാൻ തയ്യാറാകണം. മധ്യപ്രദേശില്‍ കൃഷിയിടത്തില്‍ നിന്ന് കറുപ്പ് കണ്ടെടുത്തതിൻ്റെ പേരില്‍ അഞ്ചുവര്‍ഷമായി വിചാരണത്തടവില്‍ കഴിയുന്നയാള്‍ക്ക് ജാമ്യം അനുവദിച്ചാണ് പരാമര്‍ശം. ‘
നിങ്ങള്‍ എപ്പോഴും ചെറുകിട ലഹരിവില്‍പനക്കാരെയും കര്‍ഷകരെയുമൊക്കെയാണ് പിടികൂടുന്നത്. രാജ്യാന്തര ലഹരി കാര്‍ട്ടലുകള്‍ക്ക് നേതൃത്വം നല്‍കുന്നവരെ പിടിക്കാന്‍ നിങ്ങള്‍ എന്താണ് ചെയ്യുന്നത്? അവരെ പിടിക്കാന്‍ ശ്രമിക്കൂ, ജനങ്ങളെ രക്ഷിക്കൂ.’ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢ് മധ്യപ്രദേശ് സര്‍ക്കാരിനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വിക്രംജിത് ബാനര്‍ജിയോട് പറഞ്ഞു