spot_imgspot_img

മാതൃഭാഷക്കൊപ്പം രാഷട്ര ഭാഷക്കും പ്രാധാന്യം നൽകണം- മന്ത്രി വി. ശിവൻകുട്ടി

Date:

തിരുവനന്തപുരം: പഠനത്തിൽ വിദ്യാർത്ഥികൾ മാതൃഭാഷക്കൊപ്പം രാഷ്ട്രഭാഷാ പഠനത്തിനും പ്രാധാന്യം നൽകണമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അഭിപ്രായപ്പെട്ടു. ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാതെ അതിൻ്റെ സമഗ്ര സാഹിത്യം ദേശീയ ഐക്യത്തിനായി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി കൂട്ടി ചേർത്തു.ദേശീയ ഹിന്ദി അക്കാദമിയുടെ പ്രതിഭ മിലൻ പുരസ്ക്കാര വിതരണ ചടങ്ങിൻ്റെ ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിക്കുകയായിരുന്നു മന്ത്രി.വി.ശശി എം.എൽ.എ അധ്യക്ഷത വഹിച്ചു. അഡ്വ വി.ജോയ് എം.എൽ.എ മുഖ്യാതിഥി ആയിരുന്നു.രാഷ്ട്ര ഭാഷാ പ്രചരണ രംഗത്ത് സമഗ്ര സംഭാവനകൾ നൽകിയ കെ.ഈ കാർമ്മൽ മുഹമ്മ, സെൻ്റ് ജോസഫ്സ് പട്ടണക്കാട്, എസ്.എൻ.വിദ്യാമന്ദിർ കണ്ണൂർ എന്നീ സ്കൂളുകൾക്ക് പ്രതിഭാ മിലൻ പുരസ്ക്കാരങ്ങൾ നൽകി ആദരിച്ചു.ഹിന്ദി പഠനത്തിൽ മികവ് പുലർത്തിയ 238 കുട്ടികൾക്ക് സ്കോളർഷിപ്പുകളും, 21 സ്കൂളുകൾക്ക് ജില്ലാതല പുരസ്ക്കാരങ്ങളും നൽകി ആദരിച്ചു.കവി കാര്യവട്ടം ശ്രീകണ്ഠൻ നായർ, അക്കാദമി പ്രസിഡൻറ് ഡോ.എൻ.ജി ദേവകി, സെക്രട്ടറി ആർ വിജയൻ തമ്പി, ട്രഷറർ പള്ളിപ്പുറം ജയകുമാർ തുടങ്ങിയവർ സംസാരിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കോന്നി ആനക്കൂട്ടിൽ കോൺക്രീറ്റ് തൂൺ വീണ് മരിച്ച നാല് വയസ്സുകാരന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് പുറത്ത്

പത്തനംതിട്ട: പത്തനംതിട്ട കോന്നി ആനത്താവളത്തിൽ കോണ്‍ക്രീറ്റ് തൂൺ ദേഹത്ത് വീണ് മരിച്ച...

കാനഡയിൽ ഇന്ത്യൻ വിദ്യാര്‍ത്ഥിനി വെടിയേറ്റ് മരിച്ചു

ഒട്ടാവ: കാനഡയിൽ ഇന്ത്യൻ വിദ്യാര്‍ത്ഥിനി വെടിയേറ്റ് മരിച്ചു. ജോലിക്ക് പോകുന്നതിനിടെ ബസ്...

ലഹരിവിപത്ത് : അധ്യയനവർഷത്തിൽ ശക്തമായ ക്യാമ്പെയ്‌ന് തുടക്കമാകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പുതിയ അധ്യയന വർഷത്തിൽ ലഹരിവിപത്തിനെതിരെ പാഠ്യപദ്ധതി പരിഷ്‌കരണവും അധ്യാപക പരിശീലനവും...

പൊലീസിന് മുന്നിൽ ഹാജരായി ഷൈൻ ടോം ചാക്കോ

കൊച്ചി: പൊലീസിന് മുന്നിൽ ഹാജരായി നടൻ ഷൈൻ ടോം ചാക്കോ. ഇന്ന്...
Telegram
WhatsApp