spot_imgspot_img

കേരളത്തിലെ ആത്മഹത്യകൾക്ക് കാരണം സർക്കാരിൻ്റെ തെറ്റായ നയങ്ങൾ: കെ.സുരേന്ദ്രൻ

Date:

spot_img

കോഴിക്കോട്: സംസ്ഥാന സർക്കാരിൻ്റെ തെറ്റായ നയങ്ങളുടെ ഭാഗമായി കേരളത്തിൽ കടക്കെണിയിൽപ്പെടുന്നവരുടെ ആത്മഹത്യ പെരുകുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ബാങ്കുകളുടെ ജപ്തി ഭീഷണി കാരണം പാലക്കാട്ടും കോട്ടയത്തും ആത്മഹത്യ നടന്നു. പത്തനാപുരത്ത് ശമ്പളം കിട്ടാതെ സാക്ഷരത പ്രേരക് ആത്മഹത്യ ചെയ്തു.
കോഴിക്കോട് മെഡിക്കൽ കോളേജിൽ ആൾക്കൂട്ട വിചാരണയെ തുടർന്ന് ആദിവാസി യുവാവ് ആത്മഹത്യ ചെയ്തിട്ടും ഒരു നടപടിയുമില്ലെന്നും കോഴിക്കോട് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

അട്ടപ്പാടി മധുവിൻ്റെ കേസിൽ നടന്നതു തന്നെയാണ് വയനാട് സ്വദേശിയായ വിശ്വനാഥൻ്റെ ആത്മഹത്യയിലും നടന്നത്. അന്വേഷണം പ്രഖ്യാപിച്ചെന്ന് കോഴിക്കോട് പൊലീസ് പറയുന്നതല്ലാതെ ഒന്നും നടക്കുന്നില്ല. ആദിവാസി വിഭാഗങ്ങളോട് കേരള സർക്കാരിൻ്റെ സമീപനം ലോകം ചർച്ച ചെയ്യുകയാണ്. സാക്ഷരത പ്രേരകിൻ്റെ ആത്മഹത്യക്ക് കാരണക്കാരായവർക്കെതിരെ ഇതുവരെ ഒരു നടപടിയുമില്ല. സാക്ഷരത പ്രേരകിൻ്റെ കുടുംബത്തിനും വിശ്വനാഥൻ്റെ കുടുംബത്തിനും 50 ലക്ഷം രൂപയുടെ ധനസഹായം സർക്കാർ പ്രഖ്യാപിക്കണം. തുർക്കിയിലേക്ക് 10 കോടി കൊടുക്കും മുമ്പ് സ്വന്തം നാട്ടുകാരുടെ കാര്യം സർക്കാർ നോക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.

 

കേന്ദ്ര വിഹിതം കുറവെങ്കിൽ മുഖ്യമന്ത്രി ദില്ലിയിൽ പോയി സമരം ചെയ്യാത്തതെന്ത്?

വലിയ തോതിൽ നികുതി ഭാരമാണ് സംസ്ഥാന സർക്കാർ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നത്. മുഖ്യമന്ത്രിയും ധനമന്ത്രിയും പാർട്ടി സെക്രട്ടറിയും കള്ളം പറയുകയാണ്. കേരളത്തിന് അർഹമായ തുക ലഭിക്കാനുണ്ടെങ്കിൽ എന്തുകൊണ്ടാണ് സർക്കാർ രേഖാമൂലം കേന്ദ്രത്തോട് ആവശ്യപ്പെടാത്തത്? കേരളത്തിലെ എംപിമാർ എന്തുകൊണ്ട് പാർലമെൻ്റിൽ പ്രതികരിക്കുന്നില്ല? സംസ്ഥാനത്തിൻ്റെ പിടിപ്പുകേടിന് കേന്ദ്രത്തിനെ പഴിചാരിയിട്ട് കാര്യമില്ല.

കേന്ദ്ര സർക്കാർ പിരിച്ചെടുക്കുന്ന നികുതി വിഹിതത്തിൻ്റെ ഒരു ഭാഗം സംസ്ഥാനങ്ങൾ വിതരണം ചെയ്യുന്നത് ധനകാര്യ കമ്മീഷൻ്റെ നിർദേശപ്രകാരമാണ്. മോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം പതിനാലാം ധനകാര്യ കമ്മീഷൻ 41% സംസ്ഥാനങ്ങൾക്ക് വകയിരുത്തുന്നു.
ബിജെപി ഭരിക്കുന്നത് കൊണ്ട് മാത്രം സംസ്ഥാനങ്ങൾക്ക് പ്രത്യേകിച്ച് ഒന്നും കൊടുക്കാനാവില്ല. കണക്ക് നോക്കിയാൽ ശരാശരിയിലും കുറവാണ് ബിജെപി സർക്കാരുകൾക്കുള്ളതെന്ന് ബോധ്യമാവും. യുപിയ്ക്ക് യുപിഎ സർക്കാർ കൊടുത്തതിനേക്കാൾ കുറവാണ് ഇപ്പോൾ ലഭിക്കുന്നത്.

സംസ്ഥാനം കേന്ദ്രത്തിന് കൃത്യമായ രേഖകൾ നൽകുന്നില്ലെന്ന് പാർലമെൻ്റിൽ കേന്ദ്ര ധനമന്ത്രി വ്യക്തമാക്കിയിരിക്കുകയാണ്. 780 കോടി ജിഎസ്ടി കൗൺസിൽ നൽകാനുണ്ടെന്നിരിക്കെ 20,000 കോടിയുടെ കുടിശ്ശിക നൽകാനുണ്ടെന്ന വ്യാജ പ്രചരണമാണ് ധനമന്ത്രി നടത്തുന്നത്. 2,000 കോടി വിലക്കയറ്റം പിടിച്ചു നിർത്താൻ ബജറ്റിൽ മാറ്റി വെച്ച സംസ്ഥാന സർക്കാർ 750 കോടി അധികം കിട്ടാൻ രണ്ട് രൂപ സെസ് ഏർപ്പെടുത്തി. സെസ് ഒഴിവാക്കിയാൽ തന്നെ വിലക്കയറ്റം നിയന്ത്രിക്കാമെന്നിരിക്കെ എന്തിനാണീ പൊറോട്ട് നാടകം.

കേരള ബജറ്റ് പ്രകാരം റവന്യൂ ഇൻകം 1,36,427 കോടി രൂപയും മൂലധന നിക്ഷേപം 14,606 കോടി രൂപയുമാണ്. ഇതേ തുകയുടെ അത്ര രൂപ 1.33 ലക്ഷം കോടി രൂപ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മാത്രം കേരളത്തിന് നൽകി. എന്നിട്ടും കേന്ദ്രം കേരളത്തെ അവഗണിക്കുന്നുവെന്ന് പറയാൻ ബാലഗോപാലിന് മാത്രമേ സാധിക്കൂ. 2009 മുതൽ 2014 വരെ യുപിഎ സർക്കാർ കേരളത്തിന് നൽകിയത് 55,058 കോടിയാണെങ്കിൽ 2017 മുതൽ 22 വരെ 2,29,844 കോടി രൂപ മോദി സർക്കാർ കേരളത്തിന് അനുവദിച്ചു. കോൺഗ്രസ് സർക്കാർ അനുവദിച്ചതിൻ്റെ നാലിരട്ടി ബിജെപി സർക്കാർ കേരളത്തിന് അനുവദിച്ചു എന്നതാണ് വാസ്തവം.

ഏറ്റവും കൂടുതൽ റെവന്യൂ ഡെഫസിറ്റ് ഗ്രാൻഡ് ലഭിക്കുന്നത് കേരളത്തിനാണ്. 53,000 കോടിയിലധികമാണ് സംസ്ഥാനത്തിന് അനുവദിച്ചത്. കേന്ദ്രം കേരളത്തെ അവഗണിക്കുന്നുവെങ്കിൽ പിണറായി വിജയൻ ദില്ലിയിൽ പോയി സമരം ചെയ്യട്ടെയെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

യുഡിഎഫ് എന്തിനാണ് ഇടത് സർക്കാരിന് കുടപിടിക്കുന്നതെന്ന് മനസിലാവുന്നില്ല. രാഹുൽ ഗാന്ധി വയനാടിന് വേണ്ടി എന്ത് ചെയ്തു. സ്ഥലം എംപിയായ രാഹുൽ കേന്ദ്രം ആസ്പിരേഷൻ ജില്ലയായി പ്രഖ്യപിച്ച വയനാട്ടിലെ ഒരു യോഗത്തിന് പോലും പങ്കെടുത്തിട്ടില്ല. മഹാഭൂരിപക്ഷം പട്ടിക വിഭാഗക്കാർ താമസിക്കുന്ന മണ്ഡലത്തിന് വേണ്ടി അദ്ദേഹം ഒന്നും ചെയ്യുന്നില്ല. രാഹുലിനെതിരെ ഡിവൈഎഫ്ഐയും മിണ്ടുന്നില്ല.

കേരളം സുരക്ഷിതമല്ലെന്ന് അമിത്ഷാ പറഞ്ഞത് സത്യമാണ്. പിഎഫ്ഐയെ പറഞ്ഞാൽ പിണറായിക്ക് പൊള്ളുന്നതെന്തിനാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു

തിരുവനന്തപുരം: കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മാതൃഭാവമുള്ള...

മുതുകാടിന്റെ അഞ്ചാം ഭാരതയാത്ര ‘ഇന്‍ക്ലൂസീവ് ഇന്ത്യ’ ഭിന്നശേഷി സമൂഹത്തിനായി

തിരുവനന്തപുരം: ഭിന്നശേഷി വിഭാഗത്തെ സാമൂഹ്യമായി ഉള്‍ച്ചേര്‍ക്കേണ്ടതിന്റെ (Social Inclusion) പ്രാധാന്യത്തെക്കുറിച്ച് ഭാരതത്തിലുടനീളം...

തിരുവനന്തപുരത്ത് ഊഞ്ഞാൽ ആടുന്നതിനിടെ കോണ്‍ക്രീറ്റ് പാളി ഇടിഞ്ഞ് വീണ് നാലു വയസുകാരൻ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഊഞ്ഞാൽ ആടുന്നതിനിടെ കോണ്‍ക്രീറ്റ് പാളി ഇടിഞ്ഞ് വീണ് നാലു...

നടി കവിയൂർ പൊന്നമ്മ അന്തരിച്ചു

കൊച്ചി: നടി കവിയൂർ പൊന്നമ്മ അന്തരിച്ചു. 79 വയസായിരുന്നു. കൊച്ചിലെ സ്വകാര്യ...
Telegram
WhatsApp