spot_imgspot_imgspot_img

ദമ്പതികൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; ഭാര്യ മരിച്ചു

Date:

വെഞ്ഞാറമൂട്: കാര്‍ മതിലിലേക്ക് ഇടിച്ചു കയറി ദമ്പതികളില്‍ ഭാര്യ മരിച്ചു. ഭര്‍ത്താവിന് പരിക്ക്. നിലമേല്‍ പോരേടം എ.കെ. മന്‍സിലില്‍ അസീഫാ ബീവിയാണ്(67)മരിച്ചത്. ഭര്‍ത്താവ് അബ്ദുല്‍ ഖരിമിനാണ്(71. റിട്ട.സി.ആര്‍.പി.എഫ്) പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ ഒമ്പതിന് തൈയ്ക്കാട് പോത്തന്‍കോട് ബൈപ്പാസില്‍ വെളാവൂര്‍ ജംഗ്ഷന് സമീപം വച്ചായിരുന്നു അപകടം.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ആസിഫാ ബീവിയുടെ പരിശോധനകള്‍ക്കായി പോവുകയായിരുന്നു. യാത്രക്കിടയില്‍ എതിര്‍ ദിശയില്‍ നിന്നും വന്ന കാറില്‍ തട്ടി വാഹനത്തിന്റെ നിയന്ത്രണം തെറ്റുകയായിരുന്നു. തുടർന്ന് വാഹനം സമീപത്തെ മതിലിലേക്ക് ഇടിച്ചു കയറുകയായിരുന്നു.തുടര്‍ന്ന് അപകടം സ്ഥലത്തെത്തിയ നാട്ടുകാര്‍ പരിക്കേറ്റവരെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ആസിഫാ ബീവി താമസിയാതെ മരണമടയുകയായിരുന്നു. വെഞ്ഞാറമൂട് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം തിരുവന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. മക്കള്‍. ഷംനാദ്, അന്‍ഷാദ്(ഇരുവരും ഗള്‍ഫ്).ഷമീന.(അധ്യാപിക, അർക്കന്നൂര്‍ എച്ച്.എസ്.) മരുമക്കള്‍. നൗഷാദ്, ഷീജ, ഷാജിദ.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

നിരന്തരമായ അച്ചടക്ക ലംഘനം; സി.സി മുകുന്ദനെ സിപിഐ പുറത്താക്കി

തൃശ്ശൂര്‍: സിപിഐ നേതാവും നാട്ടിക എംഎല്‍എയുമായ സി.സി മുകുന്ദനെ പാര്‍ട്ടി പുറത്താക്കി....

മൊജ്തബ ഖമനേയിക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ട്; സ്ഥിരീകരിച്ച് ഇറാനിയന്‍ സ്‌റ്റേറ്റ് ടി.വി

ടെഹ്‌റാന്‍: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനേയിക്ക് യു.എസ്-ഇസ്രയേല്‍ സംയുക്ത...

മെഡിക്കൽ കോളേജിലെ വാട്ടർ അതോറിറ്റി എഞ്ചിനീയറെ ആദരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പി എച്ച്...
Telegram
WhatsApp