spot_imgspot_img

ക്ഷേത്ര ഭാരവാഹികൾ ജീവിക്കാൻ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് വീട്ടമ്മ ആത്മഹത്യ ചെയ്തു

Date:

ശ്രീകാര്യം :അതിർത്തി തർക്കത്തിന്റെ പേരിൽ ക്ഷേത്ര ഭാരവാഹികൾ ജീവിക്കാൻ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് പൊലീസിനെ വിവരം ധരിപ്പിച്ച ശേഷം വീട്ടമ്മ ആത്മഹത്യ ചെയ്തു. ആക്കുളം തുറവിയ്ക്കൽ ശിവശക്തി നഗർ ശിവകൃപയിൽ എസ്.വിജയകുമാരി(46) നെയാണ് വീടിന്റെ സൺ ഷൈഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത് . ക്ഷേത്രം പ്രസിഡന്റിന്റെ നേതൃത്വത്തിൽ തന്നെ മർദ്ദിച്ചെന്ന് ചൂണ്ടിക്കാട്ടി മെഡിക്കൽ കോളേജ് പൊലീസിന് വീട്ടമ്മ പരാതി നൽകിയിരുന്നു. കേസിൽ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയും വീട്ടമ്മയുടെ ആത്മഹത്യക്ക് കാരണമായെന്നാണ് ആരാേപണം.

വീടിൻെറ പിന്നാമ്പുറത്തെ സൺ ഷൈഡിൽ ശനിയാഴ്ചയാണ് വീട്ടമ്മയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. രേഖാമൂലം പരാതി നൽകിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് ക്രിയാത്മക നടപടി ഉണ്ടാകാത്തതിൽ ഏറെ മനോവിഷമത്തിലായ വീട്ടമ്മെ മെഡിക്കൽ കോളേജ് സി.ഐ.ക്ക് അവസാന സന്ദേശം അയച്ച ശേഷമായിരുന്നു വിജയകുമാരി ആത്മഹത്യക്ക് മുതിർന്നത്. വീട്ടമ്മയുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിലും മരണത്തിന് കാരണമായവർ എന്ന് ആരോപിക്കുന്നവരുടെ പേരുകൾ ചേർത്തിട്ടുണ്ട്.ആത്മഹത്യ കുറിപ്പിലെ പേരുകാരെല്ലാം വിജയകുമാരിയുടെ വീടിന് സമീപത്തെ ദേവസ്വം ബോഡിന്റെ കീഴിലുള്ള കുന്നം മഹാദേവക്ഷേത്രം ഭാരവാഹികളാണ്. ക്ഷേത്ര കമ്മിറ്റിയും വിജയകുമാരിയുടെ കുടുംബവും തമ്മിൽ അതിർത്തി തർക്കമുണ്ട്. ക്ഷേത്ര പ്രസിഡന്റ് അശോകന്റെ നേതൃത്വത്തിൽ കഴിഞ്ഞയാഴ്ച ഇവരുടെ അതിരിലെ സർവ്വേക്കല്ല് പിഴുതു മാറ്റിയത് എതിർത്തപ്പോൾ വിജയകുമാരിയെ മൺവെട്ടി ഉപയോഗിച്ച് തലയ്ക്ക് വെട്ടുകയും ആക്രമിക്കുകയും ചെയ്തു.

ആക്രമണത്തിന് ശേഷവും  ഈ സംഘത്തിലുള്ളവർ വെട്ടുകത്തിയും ആയുധങ്ങളുമായി കുടുംബത്തിന് നേരെ വധഭീഷണി മുഴക്കിയിരുന്നു. അതിന്റെ ദൃശ്യങ്ങൾ സഹിതം കുടുംബം പൊലീസിന് കൈമാറി. ഇതെല്ലാം ചൂണ്ടിക്കാട്ടി മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകിയെങ്കിലും കേസ് രജിസ്റ്റർ ചെയ്തതല്ലാതെ മറ്റു നടപടികൾ ഒന്നും ചെയ്തില്ല. പ്രതികളുടെ ഭാഗത്ത് നിന്നും ഉപദ്രവങ്ങൾ വീണ്ടും ഉണ്ടായതോടെയാണ് പ്ലസ് വണ്ണിന് പഠിക്കുന്ന ഏക മകളെ ഉപേക്ഷിച്ച് വിജയകുമാരി ആത്മഹത്യ ചെയ്തത്.എന്നാൽ സംഭവത്തെ കുറിച്ച്  അന്വേഷിക്കുമെന്ന് മെഡിക്കൽ കോളജ് ഇൻസ്പെക്ടർ പറഞ്ഞു.ഭർത്താവ്: അജിത്കുമാർ. മകൾ: ആദിത്യ

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഇലക്ഷൻ വകുപ്പിന്റെ കേന്ദ്രീകൃത കോൾ സെന്റർ

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട സംശയങ്ങളും പരാതികളും വേഗത്തിലും കാര്യക്ഷമമായും കൈകാര്യം...

സിവിൽ സർവീസ് പരീക്ഷ 25 ന്

തിരുവനന്തപുരം: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ രാജ്യമെമ്പാടുമായി നടത്തുന്ന സിവിൽ സർവീസ്...

നെഹ്‌റുവിന്റെ 61 -മത് ചരമവാർഷികാചരണം: വിപുലമായ പരിപാടികൾ സംഘടിപ്പിക്കും

തിരുവനന്തപുരം : ജവാഹർലാൽ നെഹ്റുവിന്റെ 61 -മത് ചരമവാർഷികാചരണത്തിന്റെ ഭാഗമായി പുതുക്കുറിച്ചി...

സാമ്പിൾ മരുന്നുകൾ വിൽപന നടത്തിയ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിക്കെതിരെ നടപടി

തിരുവനന്തപുരം: സാമ്പിളുകളായി കിട്ടിയ മരുന്നുകൾ അമിത വില ഈടാക്കി വിൽപന നടത്തിയ...
Telegram
WhatsApp