ചെന്നൈ: കോയമ്പത്തൂർ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ എൻഐഎ റെയ്ഡ് നടത്തി. എൻഐഎ കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെ 60 ഓളം കേന്ദ്രങ്ങളിലാണ് റെയ്ഡു നടത്തുന്നത്. റെയ്ഡു നടക്കുന്നത് കോയമ്പത്തൂർ സ്ഫോടനത്തിൽ മരിച്ച ജമീഷ മുബീന്‍റെ ഭാര്യ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ്.
തമിഴ്നാട്ടിൽ മാത്രം 40 ഓളം കേന്ദ്രങ്ങളിലാണ് റെയ്ഡു നടക്കുന്നത്. കോയമ്പത്തൂരിൽ ഉക്കട കോട്ടമേട് ഈശ്വരൻ ക്ഷേത്രത്തിനു സമീപത്തു വച്ച് ജമീഷ മുബിൻ സഞ്ചരിച്ച കാർ പൊട്ടിതെറിച്ചത് കഴിഞ്ഞ വർഷം ഒക്‌ടോബറിലാണ്. ഇദ്ദേഹത്തിന് ഐഎസുമായി ബന്ധമുണ്ടെന്നാണ് എൻഐഎ പറയുന്നത്.
അന്വേഷണ സംഘം മുബീന് സ്‌ഫോടക വസ്തുക്കള്‍ വാങ്ങാന്‍ സഹായിച്ച ആറുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികള്‍ ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴിയാണ് സ്‌ഫോടകവസ്തുക്കള്‍ വാങ്ങിയതെന്നാണ് എന്‍ഐഎയുടെ കണ്ടെത്തൽ. ഇവരുടെ കേന്ദ്രത്തില്‍ നിന്നും സ്‌ഫോടകവസ്തുക്കള്‍, ഐഎസ് പതാക, ലഘുലേഖകള്‍ തുടങ്ങിയ സിറ്റി പൊലീസ് നേരത്തെ നടത്തിയ റെയ്ഡില്‍ കണ്ടെടുത്തിരുന്നു.