spot_imgspot_img

ലൈഫ് മിഷൻ കോഴക്കേസിൽ ശിവശങ്കർ–സ്വപ്ന വാട്‌സ് ആപ്പ് ചാറ്റ് പുറത്ത്

Date:

കൊച്ചി:ലൈഫ് മിഷൻ കോഴക്കേസിൽ എം ശിവശങ്കർ–സ്വപ്ന സുരേഷ് വാട്‌സ് ആപ്പ് ചാറ്റ് പുറത്ത്. ലൈഫ് മിഷൻ കോഴപ്പണം എത്തുന്നതിന് തലേദിവസത്തെ ചാറ്റാണ് എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ്(ഇഡി) കോടതിയിൽ സമർപ്പിച്ചത്. എന്തെങ്കിലും പിഴവ് സംഭവിച്ചാൽ എല്ലാം അവർ സ്വപ്നയുടെ തലയിൽ ഇടുമെന്നും ശിവശങ്കർ സ്വപ്നക്കയച്ച മെസേജുകളിൽ പറയുന്നു. കൂടാതെ സന്തോഷ് ഈപ്പന് നിർമ്മാണ കരാർ നൽകാൻ മുന്നിൽ നിന്നത് ശിവശങ്കറാണെന്നും ഇഡിയുടെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

അറസ്റ്റിലായ ശിവശങ്കറിന്‍റെ ചോദ്യം ചെയ്യൽ ഇപ്പോഴും തുടരുകയാണ്. 4.5 കോടി രൂപയുടെ കമ്മിഷൻ ഇടപാടു ലൈഫ് മിഷനിൽ നടന്നുവെന്നാണ് ഇഡിയുടെ കണ്ടെത്തൽ.മാത്രമല്ല ഇടപാടിന് മുൻകൈയെടുത്ത ശിവശങ്കറിന് ഒരു കോടിരൂപയും ആഡംബര മൊബൈൽ ഫോണും ലഭിച്ചതായുള്ള തെളിവുകളുണ്ട്.

ചോദ്യം ചെയ്യലിനോട് കൃത്യമായി പ്രതികരിക്കുന്നില്ല, പകരം തെറ്റായ വിവരങ്ങൾ നൽകുകയും ഒഴിഞ്ഞുമാറാൻ ശ്രമിച്ചതുമാണ് മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം ശിവശങ്കറിനെ അറസ്റ്റു ചെയ്യാൻ കാരണം. ശിവശങ്കറും സ്വപ്നയുമായുള്ള വാട്സ് ആപ്പ് ചാറ്റ് പുറത്തുവന്നതോടെ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തുകയാവും തുടർന്നുള്ള ചോദ്യം ചെയ്യലിന്‍റെ പ്രധാന ലക്ഷ്യം.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മംഗലപുരം തോന്നയ്ക്കലിൽ വയോധികനെ കുത്തി പരിക്കേൽപ്പിച്ചു

കഴക്കൂട്ടം: മംഗലപുരം തോന്നയ്ക്കലിൽ  വീടിനകത്ത് കയറി വയോധികനെ കുത്തി പരിക്കേൽപ്പിച്ചു....

കെസിഎ – എൻ.എസ്.കെ ട്വൻ്റി 20: പൂൾ ബിയിൽ പാലക്കാടിനും തിരുവനന്തപുരത്തിനും വിജയം

തിരുവനന്തപുരം : കെസിഎ - എൻ.എസ്.കെ ട്വൻ്റി 20 ചാമ്പ്യൻഷിപ്പിൽ പാലക്കാടിനും...

ലുലു ഫാഷൻ വീക്ക് 2025 സമാപിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ലുലു മാളിൽ നടന്ന ലുലു ഫാഷൻ വീക്ക് 2025...

ശ്രീനിവാസന്‍ വധക്കേസ്: മൂന്ന് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് ജാമ്യം

പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധ കേസിൽ പ്രതികളായ മൂന്ന് പോപ്പുലർ...
Telegram
WhatsApp