spot_imgspot_imgspot_img

തൃശൂരിലെ കോളജ് വിദ്യാർഥികൾ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു

Date:

തൃശൂർ: തൃശൂർ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജിലെ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ബസ് കൊക്കയിലേക്കു മറിഞ്ഞു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. അപകടം നടന്നത് മധ്യപ്രദേശിലെ റായ്പൂരിനടുത്താണ്. വൈകിട്ട് എഴു മണിയോടെയാണു സംഭവം. ആദ്യഘട്ടത്തിൽ നാട്ടുകാരും, പിന്നീട് പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

വിനോദയാത്രയ്ക്കായി മധ്യപ്രദേശിൽ എത്തിയത് ക്രൈസ്റ്റ് കോളെജിലെ ജിയോളജി വിഭാഗത്തിൽ നിന്നുള്ള വിദ്യാർഥികളാണ്. രണ്ടു ബസുകളിലാണ് യാത്ര തിരിച്ചത്. സാഗറിൽ നിന്നും കട്നിയിലേക്കുള്ള യാത്രയ്ക്കിടെ കുവാൻഖേഡ ഗ്രാമത്തിൽ വച്ച് ഒരു ബസ് കൊക്കയിലേക്കു മറിയുകയായിരുന്നു. ഒരു അധ്യാപകനും അഞ്ചോളം വിദ്യാർഥികൾക്കും സാരമായി പരിക്കേറ്റിട്ടുണ്ടെന്നാണു വിവരം.

രണ്ടു ബസുകളിലുമായി എഴുപതോളം വിദ്യാർഥികളും ഏഴ് അധ്യാപകരുമാണ് ഉണ്ടായിരുന്നത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്കു മാറ്റി. ഈ മാസം പതിനാലിനാണ് വിദ്യാർഥികളടങ്ങുന്ന സംഘം യാത്ര തിരിച്ചത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മുണ്ടത്തിക്കോട് ദുരന്തം; കരാറുകാരന്‍ സതീശനും മരിച്ചു; മരണം സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രി നിര്‍മാണശാലയിലുണ്ടായ ഭീകര സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ്...

വേനൽക്കാലത്തെ പാമ്പ് ശല്യം: പൊതുജനങ്ങൾ ജാഗ്രത പാലിക്കണം

തിരുവനന്തപുരം: കടുത്ത വേനൽച്ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ പാമ്പുകൾ തണുപ്പ് തേടി വീടുകളിലേക്കും...

ശബരിമല സന്നിധാനത്തിന് മുകളിലൂടെ ഹെലികോപ്ടര്‍ താഴ്ന്ന് പറന്ന സംഭവത്തിൽ കേസെടുത്ത് പമ്പ പോലീസ്

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ക്ഷേത്രത്തിന്റെ മുകളിലൂടെ ഹെലികോപ്റ്റർ പറന്നു. സൈനിക ഹെലികോപ്റ്റരാണ്...
Telegram
WhatsApp