spot_imgspot_img

ബിജെപിയെ വ്യത്യസ്തമാക്കുന്നത് കുടുംബവാഴ്ചയില്ലാത്ത ജനാധിപത്യബോധം: ദുഷ്യന്ത് കുമാർ ഗൗതം

Date:

spot_img

കോഴിക്കോട്: ബിജെപിയെ വ്യത്യസ്തമാക്കുന്നത് കുടുംബവാഴ്ചയില്ലാത്ത ജനാധിപത്യബോധമാണെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി ദുഷ്യന്ത് കുമാർ ഗൗതം. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നവരാണ് ബിജെപി പ്രവർത്തകരെന്നും ബിജെപി സംസ്ഥാന ഭാരവാഹിയോഗം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. കാശ്മീർ ഭാരതത്തിൻ്റെ അഭിഭാജ്യ ഘടകമാണ് അവിടേക്ക് പോകാൻ ഒരു പെർമിഷൻ്റെയും ആവശ്യമില്ലെന്ന് പറഞ്ഞത് ശ്യാമപ്രസാദ് മുഖർജിയാണ്. നെഹ്റു പ്രധാനമന്ത്രിയാവാൻ ഭാരതത്തെ വിഭജിച്ചു.

10 ലക്ഷം പേർക്ക് ജീവൻ നഷ്ടപ്പെട്ടു. എന്നാൽ ദേശീയ താത്പര്യങ്ങൾക്ക് പ്രാധാന്യം കൽപ്പിച്ച് നെഹ്റുവിൻ്റെ കോൺഗ്രസിനോട് പൊരുതിയാണ് ബിജെപി വളർന്നത്. ഇന്ന് ബിജെപി നല്ല ഭൂരിപക്ഷത്തോടെ രാജ്യം ഭരിക്കുന്നത് ഉറച്ച നിലപാടിൻ്റെ അടിസ്ഥാനത്തിലാണ്. കോൺഗ്രസ് നിരന്തരമായി ദാരിദ്ര്യ നിർമാർജനത്തെ പറ്റി സംസാരിച്ചെങ്കിൽ ബിജെപി അത് പ്രാവർത്തികമാക്കി. ജനക്ഷേമത്തിന് വേണ്ടി മോദി സർക്കാർ നിരവധി പദ്ധതികൾ നടപ്പാക്കി. പത്ത് കോടി ഗ്യാസ് കണക്ഷനുകൾ പാവപ്പെട്ടവർക്ക് നൽകി.

മൂന്ന് കോടി പേർക്ക് വീടും 12 കോടി പേർക്ക് ടോയിലറ്റും നിർമിച്ച് നൽകി. എല്ലാ ഗ്രാമങ്ങളിലും വൈദ്യുതിയും വെള്ളവുമെത്തിച്ചു. സ്ത്രീകൾക്ക് വേണ്ടി നിരവധി പദ്ധതികളാണ് വിജയകരമായി നടപ്പിലാക്കുന്നത്. 9 വർഷക്കാലത്തെ ഭരണത്തിൽ ഒരു അഴിമതി പോലും ഉണ്ടായില്ല. എല്ലാ അഴിമതികളും ഇല്ലാതാക്കി. അദാനിയുടെ പേര് പറഞ്ഞ് സർക്കാരിനെ ആക്രമിക്കുന്നത് വേറൊന്നും പറയാനില്ലാത്തതുകൊണ്ടാണ്. കമ്മീഷൻ കിട്ടാത്തതാണ് കോൺഗ്രസുകാരെ അസ്വസ്ഥമാക്കുന്നത്. അഴിമുക്ത ഭരണമാണ് മോദി സർക്കാർ നടത്തുന്നത്. കോൺഗ്രസിൻ്റെ ഭരണകാലത്ത് ശ്രീനഗറിലെ ലാൽചൗക്കിൽ ദേശീയപതാക ഉയർത്താൻ പോലും സാധിച്ചിരുന്നില്ല. എന്നാൽ ഇന്ന് ലാൽചൗക്കിൽ മാത്രമല്ല കാശ്മീരിലെ എല്ലാ വീടുകളിലും ദേശീയ പതാക ഉയത്തുന്നുണ്ടെന്നും ദുഷ്യന്ത് കുമാർ ഗൗതം പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഫാഷൻ മേക്ക് ഓവർ ട്രെൻഡുകളുമായി ലുലു ബ്യൂട്ടി ഫെസ്റ്റ്

തിരുവനന്തപുരം : ട്രെന്‍ഡിംഗ് ഫാഷന്‍ കാഴ്ചകളും മേക്ക് ഓവർ ആശയങ്ങളും അവതരിപ്പിക്കുന്ന...

ഭിന്നശേഷി കലോത്സവം അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഭിന്നശേഷി കലോത്സവത്തിലേയ്ക്ക്...

കൂച്ച് ബെഹാർ ട്രോഫിയിൽ കേരളത്തിന് തോൽവി

ജയ്പൂര്‍: 19 വയസ്സിൽ താഴെയുള്ളവർക്കായുള്ള കൂച്ച് ബെഹാർ ട്രോഫിയിൽ രാജസ്ഥാനെതിരെ കേരളത്തിന്...

നാടകാചാര്യൻ ഓംചേരിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം: പ്രശസ്ത നാടകാചാര്യൻ ഓംചേരി എൻ.എൻ പിള്ളയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചനം...
Telegram
WhatsApp