spot_imgspot_imgspot_img

മംഗലപുരത്ത് 17 കാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സി പി എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

Date:

തിരുവനന്തപുരം: പതിനേഴുകാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സി പി എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിലായി. തിരുവനന്തപുരം മംഗലപുരത്താണ് സംഭവം. പതിനേഴുകാരിയായ പ്ലസ് വൺ വിദ്യാർത്ഥിനിയെ മാസങ്ങളായി ഇയാൾ പീഡിപ്പിക്കുകയായിരുന്നുവെന്ന് മംഗലപുരം പോലീസ് പറഞ്ഞു. പെൺകുട്ടി പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിലെ ഓഫീസ് ജീവനക്കാരനാണ് പ്രതി. സി പി എം കണിയാപുരം ലോക്കൽ കമ്മിറ്റിക്കു കീഴിലെ കല്ലിങ്കര ബ്രാഞ്ച് സെക്രട്ടറി ഷമീറാണ് (60) പിടിയിലായത്. ഇന്ന് രാവിലെയാണ് ഷമീറിനെ മംഗലപുരം പോലീസ് അറസ്റ്റ് ചെയ്തത്.

നിരന്തരമായ പീഡനം സഹിക്കാൻ വയ്യാതായതോടെയാണ് പെൺകുട്ടി അധ്യാപകരോട് വിവരം പറഞ്ഞത്. സ്കൂളിലെ ലാബിലും ഒഴിഞ്ഞ ക്ലാസ് മുറികളും വച്ച് ഇയാൾ ലൈംഗികമായി ഉപദ്രവിച്ചുവെന്ന.ണ് പെൺകുട്ടി പറയുന്നത്, തുടർന്ന് അധ്യാപകർ വിവരം സി ഡബ്ലിയുസിയെ അറിയിക്കുകയും പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് മംഗലപുരം പോലീസിന് കൈമാറുകയും ചെയ്തു. ഇതിനെ തുടർന്നായിരുന്നു മംഗലപുരം പോലീസ് ഷമീറിനെ അറസ്റ്റു ചെയ്തത്‌.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp