spot_imgspot_imgspot_img

ദുരിതാശ്വാസ നിധി തട്ടിപ്പ്: റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ ശുപാർശ

Date:

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പിൽ പങ്കാളികളായ റവന്യൂ ഉദ്യോഗസ്ഥർക്കെതിരെയും ഡോക്ടർമാർക്കെതിരെയും കേസെടുക്കാൻ വിജിലൻസ് ശുപാർശ ചെയ്യുമെന്ന് റിപ്പോർട്ട്. വിജിലൻസ് ഡയറക്ടർ തുടരന്വേഷണത്തിന് റവന്യൂ ഓഡിറ്റിലെ ഉദ്യോഗസ്ഥരുടെ സഹായം ആവശ്യപ്പെട്ട് കത്ത് നൽകി.

ആദ്യം വിശദമായ അന്വേഷണം നടക്കുക പ്രാഥമിക അന്വേഷണത്തിൽ നടത്തിൽ കണ്ടെത്തിയ വൻ തട്ടിപ്പുകളെക്കുറിച്ചാകും. ഇതേവരെ നടത്തിയ അന്വേഷണത്തിൽ തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട് ജില്ലയിലാണ് വ്യാപക ക്രമക്കേട് കണ്ടെത്തിയത്. നൂറിലധികം അപേക്ഷകളിലാണ് ഒരേ ഏജൻറിൻെറ പേര് കണ്ടെത്തിയത്. ഒരു ഡോക്ടർ തന്നെ നിരവധി പേർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്. സ്വകാര്യ ആയുർവേദ ഡോക്ടർമാരുടെ സർട്ടിഫിക്കറ്റിലും പണം കൈമാറിയിട്ടുണ്ട്.

വലിയ വരുമാനമുളളവർക്കും വരുമാനം താഴ്ത്തിയുള്ള സർട്ടിഫിക്കറ്റുകളാണ് തട്ടിപ്പിനായി നൽകിയത്. ഇങ്ങനെ വ്യാപകമായ ക്രമക്കേട് കണ്ടെത്തിയ താലൂക്ക്, കലക്ടറേറ്റുകളിലെ ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചാകും തുടരന്വേഷണം. ഒപ്പം സർട്ടിഫിക്കറ്റ് നൽകിയ ഡോക്ടർമാരെക്കുറിച്ചും വിശദമായ അന്വേഷണത്തിൽ ക്രമക്കേട് തെളിഞ്ഞാൽ കേസെടുത്ത് അന്വേഷണം നടത്താൻ ശുപാർശ നൽകും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp