spot_imgspot_imgspot_img

ദുരിതാശ്വാസ നിധി തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനും പങ്കുണ്ട്; കെ സുരേന്ദ്രൻ

Date:

കാസര്‍കോട്:മുഖ്യമന്ത്രിയുടെ ദുരിതാശ്വനിധി തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനും പങ്കുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍. തട്ടിപ്പ് ഉന്നതതലത്തിലാണ് നടന്നതെന്നും ഉദ്യോഗസ്ഥർ മാത്രമല്ല തട്ടിപ്പിന് പിന്നിലുള്ളതെന്നും അദ്ദേഹം ആരോപിച്ചു.ശുപാർശ നൽകിയ രാഷ്ട്രീയ നേതാക്കളെ കണ്ടെത്തി പുറത്തുകൊണ്ടുവരണം.തട്ടിപ്പിലെ മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ പങ്ക് അന്വേഷിക്കണം. പാവങ്ങളുടെ പിച്ച ചട്ടിയിൽ കൈയ്യിട്ട് വാരുകയാണ് സർക്കാർ. വിജിലൻസ് അന്വേഷണം എവിടെയും എത്തില്ലെന്നും കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

ലൈഫ് മിഷൻ അഴിമതിക്ക് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും വ്യക്തമാണ്. സി.എം രവീന്ദ്രൻ്റെ പങ്ക് പുറത്ത് വന്നതോടെ മുഖ്യമന്ത്രിയുടെയും റവന്യുമന്ത്രിയുടെയും ഓഫീസ് ആണ് അഴിമതിക്ക് പിന്നിലെന്ന് ഉറപ്പായെന്നും അദ്ദേഹം പറഞ്ഞു.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ലെന്ന് ആവര്‍ത്തിച്ച് കൃഷ്ണന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഇല്ലെന്ന് ആവർത്തിച്ച് വൈദ്യുതി മന്ത്രി കെ....

ലൈംഗീക അതിക്രമ കേസ്; രഞ്ജിത്തിനെതിരെ തെളിവുണ്ടെന്ന് എസ്‌ഐടി

കൊച്ചി: സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസില്‍ എസ്‌ഐടി അന്വേഷണം പൂര്‍ത്തിയായി. രഞ്ജിത്തിനെതിരെ...

പഞ്ചാബിന്റെ വിജയരഥം പിടിച്ചുകെട്ടി രാജസ്ഥാന്‍; പഞ്ചാബിന് സീസണിലെ ആദ്യ തോല്‍വി; രാജസ്ഥാന്‍ ജയം ആറുവിക്കറ്റിന്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍ഷിപ്പില്‍ പഞ്ചാബ് കിംഗ്‌സ് ഇലവന്റെ വിജയക്കുതിപ്പിന് തടയിട്ട്...

അന്‍പതിലധികം മോഷണക്കേസുകളില്‍ പ്രതി; ഡോളര്‍ അനിയും കൂട്ടാളിയും അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് സൈബര്‍ ഫൊറന്‍സിക് വിദഗ്ധന്‍ വിനോദ്് ഭട്ടതിരിപ്പാടിന്റെ വീട്ടിലെ മോഷണത്തില്‍...
Telegram
WhatsApp