spot_imgspot_imgspot_img

ജനപ്രിയതാരങ്ങളായി ഒഡീഷയിലെ സഹോദരങ്ങള്‍

Date:

തിരുവനന്തപുരം: ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ ഇന്ത്യയിലാദ്യമായി നടന്ന സമ്മോഹന്‍ ദേശീയ ഭിന്നശേഷി കലാമേളയിലെ വേദികളിലെല്ലാം നിറഞ്ഞാടിയ രണ്ട് മനുഷ്യരുണ്ട്. ഒഡിഷയിലെ ജജ്പൂര്‍ ജില്ലയില്‍ നിന്നെത്തിയ സാഗരിക സാഹുവും സഹോദരന്‍ സത്യബ്രത് സാഹുവും. ഒഡിയയും ഹിന്ദിയും കലര്‍ന്ന ഭാഷയില്‍ അവര്‍ പറഞ്ഞതെല്ലാം ദാരിദ്ര്യം നിറഞ്ഞ ഗ്രാമത്തിന്റെ ചുറ്റുപാടില്‍ ഇന്ത്യയുടെ രാഷ്ട്രപതി ഭവന്‍ വരെ എത്തിയ നൃത്തമികവിന്റെ ജൈത്രയാത്രയെക്കുറിച്ചും അതില്‍ കൂടെ നിന്നവരെക്കുറിച്ചുമാണ്.

കുട്ടിക്കാലം മുതലുള്ള സ്വപ്നങ്ങളെയാണ് ഇരുവരും ഊര്‍ജത്തിന്റെ കൊടുമുടിയേറുന്ന ചുവടുകളിലൂടെ കീഴടക്കുന്നത്. ടെലിവിഷനില്‍ നിന്ന് കണ്ടുപഠിച്ചാണ് നൃത്തലോകത്തേക്കുള്ള ഇവരുടെ അരങ്ങേറ്റം.ഒഡിഷയിലെ സ്വാമി വിവേകാനന്ദ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിഹാബിലിറ്റിറ്റേഷന്‍ ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ചിലെ ആര്‍ട്ട് ഡയറക്ടര്‍ വഴിയാണ് ഇവര്‍ സമ്മോഹന്‍ കലാമേളയിലെ വേദിയില്‍ എത്തുന്നത്.രാധാ-കൃഷ്ണ വേഷത്തില്‍ അതിമനോഹരമായി ഭാവതാളങ്ങള്‍ സംയോജിപ്പിച്ചുള്ള ഈ സഹോദരങ്ങളുടെ പ്രകടനം കാണികളുടെയെല്ലാം മനസ്സില്‍ ഇടം നേടി. തങ്ങളുടെ കഴിവില്‍ വിശ്വസിക്കുന്ന മാതാപിതാക്കളും നാട്ടുകാരും അടങ്ങുന്ന വലിയൊരു കൂട്ടം ആള്‍ക്കാരോടുള്ള നന്ദികൂടി രേഖപ്പെടുത്തിയാണ് ഇവര്‍ സംസാരം അവസാനിപ്പിച്ചത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഒറ്റദിവസം പന്ത്രണ്ടോളം പാമ്പുകടി കേസുകള്‍; കേരളത്തില്‍ പാമ്പുകടി കേസുകള്‍ കൂടുന്നു

തിരുവനന്തപുരം: കേരളത്തില്‍ പാമ്പുകടിയേറ്റ് ചികിത്സ തേടുന്നവരുടെ എണ്ണം കൂടുന്നു. ശനിയാഴ്ച മാത്രം...

വിവാഹിതനായ യുവാവും പെണ്‍സുഹൃത്തും ഒരു കയറില്‍ തൂങ്ങി മരിച്ച നിലയില്‍; ഇരുവരും പ്രണയത്തില്‍

തൃശ്ശൂര്‍: മാളയില്‍ യുവാവും യുവതിയും വാടക വീട്ടില്‍ ഒരേ കയറില്‍ തൂങ്ങിമരിച്ച...

ഇറാന്‍-യു.എസ് രണ്ടാംഘട്ട ചര്‍ച്ച നടക്കില്ല; പ്രതിനിധി സംഘം പാക് യാത്ര റദ്ദാക്കിയെന്ന് ട്രംപ്

വാഷിംഗ്ടണ്‍: ഇറാനും യുഎസുമായി പാകിസ്താനിലെ ഇസ്ലാമാബാദില്‍ നടക്കും എന്നു കരുതിയിരുന്ന രണ്ടാംറൗണ്ട്...

നിതിൻ രാജിന്റെ മരണം: ഏപ്രിൽ 28-ന് നടക്കുന്ന കേരള ഹർത്താലിന് ഐക്യദാർഢ്യം: വെൽഫെയർ പാർട്ടി

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ കടുത്ത ജാതി വിവേചനത്തെ തുടർന്ന്...
Telegram
WhatsApp