spot_imgspot_imgspot_img

ആകാശ് തില്ലങ്കേരി അറസ്റ്റിൽ

Date:

കണ്ണൂര്‍: ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയെ അറസ്റ്റ് ചെയ്തു. കാപ്പ ചുമത്തിയാണ്യാണ് അറസ്റ്റ് രേഖപെടുത്തിയത്. ആകാശിനെ മുഴക്കുന്ന് പൊലീസാണ് അറസ്റ്റ് ചെയ്തത്. 4 വർഷത്തെ കേസുകൾ പരിശോധിച്ച ശേഷമാണ് പൊലീസ് നടപടി.

ആകാശ് തില്ലങ്കേരി പിജെ ആർമ്മിയെന്ന സമൂഹമാധ്യമ കൂട്ടായ്മയുടെ അഡ്മിനാണ്. നേരത്തെ സിപിഎം ഇവർ നടത്തുന്ന പ്രചാരണങ്ങൾക്കെതിരെ രംഗത്ത് വന്നിരുന്നു. എന്നാൽ ആകാശ് തില്ലങ്കേരിക്ക് സിപിഎമ്മുമായി ബന്ധമില്ലെന്നും പാര്‍ട്ടി പുറത്താക്കിയതാണെന്നുമാണ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജൻ്റെ മറുപടി.

നേരത്തെ, ആകാശ് തില്ലങ്കേരിയ്ക്ക് സ്ത്രീത്വത്തെ അധിക്ഷേപിച്ച കേസില്‍ ജാമ്യം ലഭിച്ചിരുന്നു. ആകാശിന് മട്ടന്നൂര്‍ കോടതി ജാമ്യം അനുവദിച്ചത് മന്ത്രി എംബി രാജേഷിൻ്റെ ഡ്രൈവര്‍ അനൂപിൻ്റെ ഭാര്യ ശ്രീലക്ഷ്മി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്‌ത കേസിലാണ്. കേസില്‍ ജിജോ തില്ലങ്കേരി, ജയപ്രകാശ് തില്ലങ്കേരി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് ആകാശ് കോടതിയിലെത്തി കീഴടങ്ങിയത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp