spot_imgspot_img

കൊച്ചിയിൽ ജല അതോറിറ്റിയുടെ പ്രധാന പൈപ്പ് പൊട്ടി; 2 ദിവസം ജല വിതരണം മുടങ്ങും

Date:

കൊച്ചി: കൊച്ചിയിൽ ജല അതോറിറ്റിയുടെ പ്രധാന പൈപ്പ് പൊട്ടി. കൊച്ചി തമ്മനം പുതിയ റോഡ് പരിസരത്തെ പൈപ്പാണ് പൊട്ടിയത്. ആലുവയിൽ നിന്ന് വെള്ളമെത്തിക്കുന്ന പൈപ്പാണ് തകർന്നത്. ഇതിന് ഏകദേശം 40 വർഷത്തെ പഴക്കമുണ്ടെന്നാണ് സൂചന.

വെള്ളപ്പൊക്കത്തിന് സമാനമായി റോഡിൽ വെള്ളം കയറി. കൂടാതെ പലയിടത്തും റോഡുകൾ തകർന്നു. റോഡിലൂടെ വെള്ളം കുത്തിയൊലിച്ച് കടകളിലേക്ക് വെള്ളം കയറി. ഗതാഗതം പൂർണമായും നിറുത്തിവച്ചു.

ജില്ലയിൽ 2 ദിവസം വലിയതോതിൽ വെള്ളം മുടങ്ങുമെന്നാണ് റിപ്പോർട്ട്‌. ഇടപ്പള്ളി, തമ്മനം, പാലരിവട്ടം, പുല്ലേപ്പടി, വെണ്ണല, ചളിക്കവട്ടം, ചങ്ങമ്പുഴ നഗർ, പോണേക്കര ഭാഗങ്ങളിലും ജലവിതരണം തടസ്സപ്പെടും. നഗരത്തിലെ മറ്റുസ്ഥലങ്ങളിലും ജലവിതരണം മുടങ്ങും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മംഗലപുരത്ത് കാപ്പയിൽ കുരുങ്ങി വീണ്ടും രണ്ടുപേർ അകത്തായി

മംഗലപുരം: ജാമ്യത്തിലിറങ്ങിയ റിമാൻഡ് പ്രതികളായ മംഗലപുരം മുള്ളൻ കോളനി ആലുനിന്നവിള വീട്ടിൽ മുഹമ്മദ്...

ചന്തവിള – റിട്ട: അദ്ധ്യാപിക വിമലകുമാരി അന്തരിച്ചു

കഴക്കൂട്ടം: ചന്തവിള അഭിരാമത്തിൽ അനിൽകുമാറിന്റെ ഭാര്യ വിമലകുമാരി എസ് (56 -റിട്ടയേഡ്...

നിപയല്ല, യുവതിയുടെ പരിശോധന ഫലം നെഗറ്റിവ്

കോഴിക്കോട്: നിപാ രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മലപ്പുറം...

ഗോകുലം റെയ്ഡ് അവസാനിച്ചു; കോടികൾ പിടിച്ചെടുത്തതായി സൂചന

ചെന്നൈ: വ്യവസിയും സിനിമ നിർമ്മാതാവുമായ ഗോകുലം ഗോപാലന്റെ ഓഫീസുകളിലെ ഇ ഡി...
Telegram
WhatsApp