spot_imgspot_imgspot_img

സഭയിൽ പോരു മുറുകുന്നു: കുഴൽനാടനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

Date:

തിരുവനന്തപുരം: ലൈഫ് മിഷൻ കോഴയിടപാടിൽ സഭയിൽ തർക്കം തുടരുന്നു. അടിയന്തര പ്രമേയത്തിന് മാത്യു കുഴൽനാടൻ എംഎൽഎ നോട്ടീസ് നൽകി. കൂടാതെ പിണറായിയും ശിവശങ്കറും കോൺസൽ ജനറലും സ്വപ്നയുമൊന്നിച്ച് ക്ലിഫ് ഹൗസിൽ യോഗം ചേർന്നതാ‍യി സ്വപ്ന പറഞ്ഞെന്ന് സഭയിൽ അദ്ദേഹം ആരോപിച്ചു. ഇതിനു പിന്നാലെ മുഖ്യമന്ത്രി കുഴൽനാടന്‍റെ ആരോപണം പച്ചക്കള്ളമാണെന്നും താൻ ആരെയും കണ്ടിട്ടില്ലെന്നും തിരിച്ചടിച്ചു. ഇതോടെ സഭയിൽ പ്രതിപക്ഷ-ഭരണപക്ഷങ്ങൾ തമ്മിൽ ബഹളവും വാക് വാദവുമുണ്ടായി.

തന്‍റെ വാദം കള്ളമാണെന്ന് ഉറപ്പുണ്ടെങ്കിൽ കോടതിയെ സമീപിക്കണമെന്നും ഇതൊന്നും താൻ എഴുതിയ തിരക്കഥയല്ലെന്നും ഇഡി കോടതിയിൽ നൽകിയ റിപ്പോർട്ടിലുള്ളതാണെന്നും കുഴൽനാടൻ പറഞ്ഞു. തെറ്റാണെന്ന് വിശ്വാസമുണ്ടെങ്കിൽ എന്തുകൊണ്ട് കോടതിയെ സമീപിക്കുന്നില്ലെന്നും അദ്ദേഹം ചോദ്യം ഉന്നയിച്ചു.

ഇതിനു മറുപടിയായി മുഖ്യമന്ത്രി മാത്യു ഏജൻസിയുടെ വക്കീൽ ആകുകയാണെന്ന് കുറ്റപ്പെടുത്തി. പിന്നാലെ ബഹളം നിയന്ത്രിക്കാതെ വന്നതോടെ സ്പീക്കർ സഭ അൽപ്പ സമയത്തേക്ക് നിർത്തിവച്ചു

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp