spot_imgspot_imgspot_img

വരാപ്പുഴയിൽ പടക്കശാലയിൽ വൻ സ്ഫോടനം

Date:

വരാപ്പുഴ: എറണാകുളം വരാപ്പുഴയിൽ പടക്ക നിർമാണ ശാലയിൽ വൻ സ്ഫോടനം. പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. വരാപ്പുഴ മുട്ടിനകത്തെ പടക്കശാലയിലാണു പൊട്ടിത്തെറിയുണ്ടായത്. ആറോളം പേർക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. മൂന്നു പേരുടെ നില ഗുരുതരമാണ്. മൂന്നു കുട്ടികൾക്കും പരുക്കേറ്റു. ഇവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പൊട്ടിത്തെറിയുണ്ടായത് വൈകീട്ട് 5 മണിയോടെയാണ്. വൻ സ്ഫോടനമാണ് ഉണ്ടായതെന്നു സമീപവാസികൾ പറയുന്നു. വളരെ അകലെ വരെ സ്ഫോടനത്തിന്‍റെ പ്രകമ്പനം അനുഭവപ്പെട്ടു. പടക്കശാല പ്രവർത്തിച്ചിരുന്ന കെട്ടിടം പൂർണമായും തകർന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽ കോളേജിലെ വാട്ടർ അതോറിറ്റി എഞ്ചിനീയറെ ആദരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പി എച്ച്...

കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം നാളെ കൊടിയേറും

കഴക്കൂട്ടം: കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം...

ടെക് ഫ്രണ്ട്സിൻ്റെ ഇഫ്താർ സംഗമം ചൊവ്വാഴ്ച

തിരുവനന്തപുരം: ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരുടെയും മുൻപ് ജോലി ചെയ്തിരുന്നവരുടെ സംഘടനയായ ടെക്...
Telegram
WhatsApp