spot_imgspot_imgspot_img

പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി

Date:

തിരുവനന്തപുരം:  പ്രതിപക്ഷ സഭയിൽ നിന്നും ഇറങ്ങിപ്പോയി. ഐജിഎസ്ടി വിഷയം സഭ നിർത്തിവച്ച് ചർച്ചചെയ്യാൻ അനുവദിക്കണെമെന്ന ആവശ്യം തള്ളിയതിനു പിന്നാലെയാണ് സംഭവം. അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടി നോട്ടീസ് നൽകിയത് ഐജിഎസ്ടി വിഹിതം ലഭ്യമാക്കുന്നതിലും നികുതി ചോർച്ച തടയുന്നതിലും സർക്കാർ പരാജയപ്പെട്ടെന്നും കോടികണക്കിന് രൂപയുടെ നികുതിയുടെ നഷ്ടമുണ്ടായതായും ചൂണ്ടിക്കാട്ടിയാണ്. അടിന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത് റോജി എം ജോണാണ്.

എന്നാൽ, ഇതേ വിഷയം ചർച്ചയിൽ വന്നതാണെന്നും ഇതിന് അനുമതി നൽകാനാവില്ലെന്നും സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു. ഇതോടെ എതിർപ്പുമായി പ്രതിപക്ഷ നേതാക്കൾ ഒന്നടങ്കം രംഗത്തെത്തുകയായിരുന്നു. വിഷയം പുതിയതാണെന്നും വളരെ ഗൗരവമുള്ളതാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. മുൻപ് ഇതേ വിഷയത്തിൽ ചോദിച്ച ചോദ്യങ്ങൾക്കൊന്നും ധനമന്ത്രി ഇതുവരെ മറുപടി തന്നിട്ടില്ലെന്നും പ്രതിപക്ഷം പറഞ്ഞു. അടിയന്തിര പ്രമേയ ചർച്ചയെ ഭയപ്പെടുന്ന ഭരണപക്ഷം ഇന്നലെ മുതൽ നാണംകെട്ടു നിൽക്കുകയാണെന്ന് പരിഹസിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോവുകയായിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp