spot_imgspot_imgspot_img

കുട്ടികളിൽ എലിപ്പനി: അതിരപ്പള്ളിയിലെ വാട്ടർ തീം പാർക്ക് പൂട്ടാൻ ഉത്തരവ്

Date:

ചാലക്കുടി: അതിരപ്പള്ളി സിൽവർ സ്റ്റോം വാട്ടർ തീം പാർക്ക് അടച്ചുപൂട്ടാൻ ഉത്തരവ്. ഡിഎംഒയാണ് ഉത്തരവിട്ടത്. പാർക്കിൽ കുളിക്കാനിറങ്ങിയ കുട്ടികളിൽ എലിപ്പനി ബാധിച്ചതിനെ തുടർന്നാണ് നടപടി. ജില്ലയിൽ നിന്നെത്തിയ അന്വേഷണ സംഘം പാർക്കിൽ പരിശോധന നടത്തിയ ശേഷമാണ് പൂട്ടാൻ ഉത്തരവിട്ടത്.

എറണാകുളം, തൃശൂർ ജില്ലകളിലെ സ്കൂളുകളിൽ നിന്നെത്തിയ വിദ്യാർഥികളിലാണ് എലിപ്പനിയുടെ ലക്ഷണങ്ങൾ കാണപ്പെട്ടത്. എറണാകുളം പനങ്ങാട് പ്രവർത്തിക്കുന്ന സ്കൂളിൽ നിന്നും വിനോദയാത്രക്ക് എത്തിയ കുട്ടികളിലാണ് രോഗലക്ഷണങ്ങൾ കൂടുതലായി കാണപ്പെട്ടത്. ഏകദേശം 25 ഓളം വിദ്യാർഥികൾ‌ ചികിത്സ തേടിയതായും സൂചനയുണ്ട്.

അതേസമയം മറ്റു സ്കൂളുകളിൽ നിന്നെത്തിയ വിദ്യാർഥികളെക്കുറിച്ചും സന്ദർശകരെക്കുറിച്ചും ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഭാര്യയുടെ സ്കൂട്ടർ കത്തിച്ച ഭർത്താവ് അറസ്റ്റിൽ

​കഴക്കൂട്ടം: കോടതിയുടെ സംരക്ഷണ ഉത്തരവ് നിലനിൽക്കെ, ഭാര്യയോടുള്ള വൈരാഗ്യത്തെത്തുടർന്ന് വീടുകയറി ഭീഷണിപ്പെടുത്തുകയും...

സിഗററ്റ് വാങ്ങി നൽകിയില്ല; മംഗലാപുരത്ത് മധ്യവയസ്കന് ക്രൂരമർദ്ദനം, ഒരാളെ പോലീസ് അറസ്റ്റു ചെയ്തു.

സിഗററ്റ് വാങ്ങി നൽകിയില്ല; മംഗലാപുരത്ത് മധ്യവയസ്കന് ക്രൂരമർദ്ദനം, ഒരാളെ പോലീസ് അറസ്റ്റു...

അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിന്റെ വഴികാട്ടി എൻ.ആർ.എസ്. ബാബു വിടവാങ്ങി

മലയാള മാധ്യമപ്രവർത്തന രംഗത്തെ ഒരു ഇതിഹാസതുല്യമായ അധ്യായത്തിനാണ് എൻ.ആർ.എസ്. ബാബുവിന്റെ വിയോഗത്തോടെ...

വീട്ടിൽ കയറിയ പന്നി വീട്ടമ്മയെ ആക്രമിച്ചു

വീട്ടിൽ കയറിയ പന്നി വീട്ടമ്മയെ ആക്രമിച്ചു; സംഭവം പെരുങ്ങുഴിയിൽ പെരുങ്കുഴി: പെരുങ്കുഴിയിൽ വീടിനുള്ളിൽ...
Telegram
WhatsApp