ന്യൂഡൽഹി: സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിനായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ. നൊബേൽ സമ്മാന സമിതി ഉപാധ്യക്ഷൻ അസ്ലെ ടോജെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്വകാര്യ വാർത്താ ചാനലിനു നൽകിയ അഭിമുഖത്തിലായിരുന്നു ഇദ്ദേഹം ഇക്കാര്യം പറഞ്ഞത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല. വിശ്വസ്തനായ നേതാവാണ് മോദിയെന്നും പരസ്പരം പോരടിക്കുന്ന രാജ്യങ്ങളെ സമാധാനത്തിന്റെ പാതയിലെത്തിച്ച് യുദ്ധം അവസാനിപ്പിക്കാനുള്ള കഴിവുള്ള നേതാവാണ് മോദിയെന്നും തോജെ പറഞ്ഞു.
പ്രധാനമന്ത്രി മോദിയുടെ ഭരണത്താൽ ഇന്ത്യ ഏറ്റവും സമ്പന്നവും ശക്തവുമായ രാജ്യമായി മാറി. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ ഉന്നതിയിലെത്തിക്കാൻ മാത്രമല്ല, ലോകമെമ്പാടും വലിയ സംഭാവന നൽകിയ നേതാവാണ് പ്രധാനമന്ത്രി മോദി.
മോദിക്ക് പുരസ്കാരം ലഭിക്കുകയാണെങ്കിൽ അത് അർഹതയുള്ള നേതാവിനു ലഭിക്കുന്ന അംഗീകാരമായിരിക്കുമെന്നും തോജെ വ്യക്തമാക്കി. ലോകത്തിലെ എല്ലാ നേതാക്കളും സമാധാനത്തിനായി പ്രവർത്തിക്കണമെന്നും, നരേന്ദ്ര മോദിയെപ്പോലെ ശക്തനായ ഒരു നേതാവിന് അതിനുള്ള കഴിവുണ്ടെന്നും ടോജെ കൂട്ടിച്ചേർത്തു.