spot_imgspot_imgspot_img

സഭയിൽ പ്രതിപക്ഷ പ്രതിഷേധം ശക്തം: സഭ പിരിഞ്ഞു

Date:

തിരുവനന്തപുരം: നിയമസഭ സമ്മേളനം ആരംഭിച്ചതു മുതൽ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്ത്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സംഭവങ്ങളിൽ വാദികൾ പ്രതികളായെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ജാമ്യമില്ലാ വകുപ്പ് പ്രകാരം ഏഴ് എംഎൽഎമാരെ പ്രതികളാക്കി കെസെടുത്ത സംഭവത്തിലാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. ചോദ്യോത്തര വേളക്കിടയിലും പ്രതിപക്ഷം പ്രതിഷേധം തുടർന്നു. തുടർന്ന് സ്പീക്കർ പ്രതിപക്ഷ നേതാവിന്‍റെ മൈക്ക് ഓഫാക്കി.

പ്രതിപക്ഷം പ്രതിഷേധമുയർത്തിയത് സഭയിൽ മുദ്രാവാക്യം വിളികളുമായാണ്. തുടർന്ന് ചോദ്യോത്തരവേള റദ്ദ് ചെയ്തു. നിയമസഭയിൽ വി.ശിവൻകുട്ടി എഴുന്നേറ്റ് ബഹളം വച്ചു. പിന്നാലെ, പണ്ട് കേസെടുത്തത് എന്തിനാണെന്ന് ശിവൻകുട്ടിക്ക് അറിയാമല്ലോ എന്ന് വിഡി സതീശൻ ചോദിച്ചു. പ്രതിപക്ഷ ബഹളത്തെതുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു.

10 മിനിറ്റിൽ താഴെ മാത്രമാണ് സഭ ചേർന്നത്. പ്രതിപക്ഷ പ്രതിഷേധ ദൃശ്യങ്ങളൊന്നും സഭ ടിവി സംപ്രേഷണം ചെയ്തിട്ടില്ല.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp