spot_imgspot_imgspot_img

കിളിമാനൂരിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

Date:

തിരുവനന്തപുരം: കിളിമാനൂരിൽ ഭാര്യയെയും ഭർത്താവിനെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കിളിമാനൂർ പവിഴം വീട്ടിൽ രാജേന്ദ്രനേയും ഭാര്യ ശശികലയേയുമാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. ശശികലയെ കൊലപ്പെടുത്തിയ ശേഷം ശേഷം ഭ‌ർത്താവ് ജീവനൊടുക്കിയതാണെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.

കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഭാര്യയുടെ മൃതദേഹം ശ്വാസം മുട്ടിച്ച് മരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. ഭർത്താവിനെ ജീവനൊടുക്കിയ നിലയിലും കണ്ടെത്തുകയായിരുന്നു. രാജേന്ദ്രൻ വാട്ടർ അതോറിറ്റിയിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ്. പൊലീസ് സംഭവ സ്ഥലത്തെത്തി പ്രാഥമിക നടപടികൾ പൂർത്തിയാക്കി. മരണ വിവരം അയൽവാസികളാണ് പൊലീസിനെ അറിയിച്ചത്. മൃതദേഹങ്ങൾ പോസ്റ്റുമോർട്ട നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp