spot_imgspot_imgspot_img

ചങ്ങനാശ്ശേരി മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പൗവ്വത്തിലിന്റെ വേർപാടില്‍ എസ് ഡി പി ഐ അനുശോചിച്ചു

Date:

തിരുവനന്തപുരം: ചങ്ങനാശ്ശേരി മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പൗവ്വത്തിലിന്റെ വേർപാടില്‍ എസ് ഡി പി ഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറയ്ക്കൽ അനുശോചിച്ചു.

രണ്ട് പതിറ്റാണ്ടിലധികം കാലം ചങ്ങനാശേരി അതിരൂപതയുടെ സര്‍വതോന്മുഖമായ വളര്‍ച്ചക്കായി പ്രവര്‍ത്തിച്ച അദ്ദേഹം എന്നും സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും സന്ദേശങ്ങൾ ഉയർത്തിപ്പിടിച്ചു. ആത്മീയ നേതാവ് എന്നതിലുപരി തികഞ്ഞ മതേതര വാദിയായിരുന്ന അദ്ദേഹത്തിന്റെ സാമൂഹിക ഇടപെടലുകൾ മാതൃകാപരമായിരുന്നു. സഭയുടെയും പൊതുസമൂഹത്തിന്റെയും ഗുണകാംക്ഷിയായിരുന്ന മാർ പൗവ്വത്തിൽ തിരുമേനിയുടെ സമഗ്ര സംഭാവനകൾ എന്നും സ്മരിക്കപ്പെടും.

കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ അദ്ദേഹത്തിൻ്റെ ഇടപെടലുകൾ അവിസ്മരണീയമാണ്.
അദ്ദേഹത്തിന്റെ വേർപാടിൽ വിശ്വാസികളുടെയും ഉറ്റവരുടെയും പൊതുസമൂഹത്തിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നതായും റോയ് അറയ്ക്കൽ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

രാജസ്ഥാനെ എറിഞ്ഞു വീഴ്ത്തി ഗുജറാത്ത്; ജയം 77 റണ്‍സിന്; നാലുവിക്കറ്റുമായി റാഷിദ് ഖാന്‍

ജയ്പൂര്‍: ഐപിഎല്ലില്‍ സ്വന്തം മണ്ണില്‍ രാജസ്ഥാന്‍ റോയല്‍സിനെ തകര്‍ത്തെറിഞ്ഞ് ഗുജറാത്ത് ടൈറ്റന്‍സിന്...

ജോലിക്കെത്തിയ 23-കാരിയെ ബലാല്‍സംഗം ചെയ്തു; സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയും യുവതിയും പിടിയില്‍

തിരുവനന്തപുരം: ജോലി തേടി എത്തിയ 23കാരിയെ സ്പായിലെത്തിച്ച് ബലാല്‍സംഗം ചെയ്യാന്‍ കൂട്ടുനിന്ന...

ഒന്നാം നമ്പര്‍ ശത്രു ബിജെപി; പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കണമെന്ന് മമത ബാനര്‍ജി

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്കു പിന്നാലെ പുതിയ...

ചര്‍ച്ച വേണ്ട; യുഎസിനെ അടിയറവ് പറയിച്ച് കരാര്‍ ഒപ്പിടണം: ഇറാനിലെ ‘സൂപ്പര്‍ വിപ്ലവകാരികള്‍’

ടെഹ്‌റാന്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തേില്‍ യുഎസുമായി സമാധാന കരാര്‍ ഒപ്പിടുന്നതിനുള്ള നയതന്ത്ര ചര്‍ച്ചകള്‍...
Telegram
WhatsApp