ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപവാദ പ്രചാരണം നടത്തിയ നിരവധി പേർ പിടിയിൽ. അപവാദ പോസ്റ്റർ പതിപ്പിച്ച സംഭവത്തിൽ ഡൽഹി പൊലീസ് വ്യാപകമായി കേസെടുത്തു. നിലവിൽ സംഭവത്തിൽ 6 പേരെ അറസ്റ്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് 100 എഫ്ഐആറുകളും പൊലീസ് രജിസ്റ്റർ ചെയ്തു.
കഴിഞ്ഞ കുറച്ചു നാളുകളായി ഡൽഹിയിലും പരിസര പ്രദേശങ്ങളിലും പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്ററുകൾ വ്യാപകമായി പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ പോസ്റ്ററുകളിൽ അച്ചടിശാലകളുടെ വിശദാംശങ്ങൾ ഉണ്ടായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. പോസ്റ്ററിലെ വാചകം മോദിയെ പുറത്താക്കു നാടിനെ രക്ഷിക്കു എന്നായിരുന്നു.
പ്രിന്റിംഗ് പ്രസ് ആക്ട്, പൊതുമുതൽ നശിപ്പിക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് സ്പെഷ്യൽ സിപി ദീപേന്ദ്ര പഥക് പറഞ്ഞു.