spot_imgspot_imgspot_img

ആറ്റിങ്ങൽ ഗവ. പോളിടെക്‌നിക്കിലെ ‘ഇൻഡസ്ട്രി ഓൺ ക്യാമ്പസ്’ പദ്ധതിയ്ക്ക് അന്താരാഷ്ട്ര അംഗീകാരം: മന്ത്രി ഡോ. ആർ. ബിന്ദു

Date:

ആറ്റിങ്ങൽ: പഠനത്തോടൊപ്പം വരുമാനം എന്ന ആശയവുമായി ക്യാമ്പസുകളെ ഉൽപാദനകേന്ദ്രങ്ങളാക്കി മാറ്റി വിദ്യാർഥികൾക്ക് വരുമാനമാർഗം കണ്ടെത്താൻ ഗവ.പോളിടെക്നിക്ക് കോളജുകളിൽ നടപ്പിലാക്കുന്ന ‘ഇൻഡസ്ട്രി ഓൺ ക്യാമ്പസ്’ പദ്ധതി ലോകശ്രദ്ധയിൽ വന്നുതുടങ്ങിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു. വൈദ്യുത വാഹനങ്ങളുടെ അസംബ്ലിങ് അടക്കം ‘ഇൻഡസ്ട്രി ഓൺ ക്യാമ്പസ്’ പദ്ധതി ക്യാമ്പസിനുള്ളിൽ സാധ്യമാക്കിയതിന് ആറ്റിങ്ങൽ ഗവ. പോളിടെക്‌നിക് കോളേജിന് അന്താരാഷ്ട്ര അംഗീകാരം ലഭിച്ചതായി മന്ത്രി അറിയിച്ചു.

വൈദ്യുത വാഹനങ്ങളുടെയും പബ്ലിക് ഇൻഫർമേഷൻ സംവിധാനത്തിന്റെയും അസംബ്ലിങ്ങാണ് ആറ്റിങ്ങൽ പോളിടെക്നിക് ക്യാമ്പസിനുള്ളിൽ സാധ്യമാക്കിയത്. ഇന്ത്യയും ഓസ്‌ട്രേലിയയും ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗനൈസ്ഡ് റിസർച്ച് സ്ഥാപനമാണ് ഈ നേട്ടത്തിന് അംഗീകാരം നൽകിയത്.

കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാകെ ആവേശവും പ്രചോദനവും നൽകുന്ന നേട്ടമാണിത് – മന്ത്രി ഡോ ആർ ബിന്ദു പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp