spot_imgspot_img

വാലാട്ടി മെയ് അഞ്ചിന്

Date:

വളർത്തുമൃഗങ്ങളെ പ്രധാന കഥാപാത്രമാക്കി ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിക്കുന്ന വാലാട്ടി എന്ന ചിത്രം ഇതിനകം തന്നെ ചലച്ചിത രംഗത്ത് ഏറെ കൗതുകവും പ്രതീഷയും നൽകിയിരിക്കുകയാണ്.

എന്നും പരീഷണങ്ങൾ നടത്തി വ്യത്യസ്ഥമായ ചലച്ചിത നിർമ്മാണ സ്ഥാപനമാണ് ഫ്രൈഡേ ഫിലിം ഹൗസ്. ഇത്തരം ചിത്രങ്ങളെല്ലാം പ്രേഷകർ ഇരു കൈ നീട്ടി സ്വീകരിച്ചതും ഫ്രൈഡേ ഫിലിം ഹൗസിന് പുതിയ പരീഷണങ്ങളുമായി മുന്നോട്ടു പോകുവാൻ പ്രേരകമാക്കുന്നുവെന്ന് മുഖ്യ സാരഥിയായ വിജയ് ബാബു പറഞ്ഞു.

മൃഗങ്ങൾ മുഖ്യ വേഷങ്ങളിൽ അഭിനയിച്ച ചിത്രങ്ങൾ ധാരാളം ഉണ്ടായിട്ടുണ്ട്. എന്നാൽ വാലാട്ടി അതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്ഥമായ ഒരു കലാസൃഷ്ടിയാണ്. ഇതിൽ മൃഗങ്ങൾ മാത്രമേയുള്ളൂവെന്നതാണ് ഈ ചിത്രത്തെ ഏറെ വ്യത്യസ്ഥമാക്കുന്നത്. അതുകൊണ്ടു തന്നെ ഈ ചിത്രത്തെ ലോകത്തിലെ തന്നെ അത്ഭുത ചിത്രമായിത്തന്നെ വിശേഷിപ്പിച്ചാൽ അത് അതിശയോക്തിയാകില്ല.

പതിനൊന്നു നായകളും ഒരു പൂവൻ കോഴിയുമാണ് ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ഈ മൃഗങ്ങളിലൂടെ മനുഷ്യ ജീവിതത്തിന്റെ അതേ വികാരവിചാരങ്ങൾ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. അതെന്തൊക്കെയാണന്ന് ചിത്രം കാണുന്നതു വരേയും സസ്‌പെൻസായിത്തന്നെ നിൽക്കട്ടെയെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിക്കുന്നത്. തികച്ചും രസാകരമായ അനുഭവമായിരിക്കും ഈ ചിത്രം നവാഗതനായ ദേവനാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്തിരിക്കുന്നത്.

ഈ ചിത്രത്തിന്റെ റിലീസ് ഡേറ്റ് നിശ്ചയിക്കപ്പെട്ടു. മധ്യവേനൽ അവധിക്കാലത്ത് ഏവർക്കും ആസ്വദിക്കും വിധത്തിൽ മെയ് അഞ്ചിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു.
“ഇത് ഒരു സാധാരണ സിനിമയല്ലാത്തതിനാൽ വലിയ മുന്നൊരുക്കം തന്നെ വേണ്ടി വന്നുവെന്ന് സംവിധായകനായ ദേവൻ പറഞ്ഞു.

മൂന്നു വർഷങ്ങൾ വേണ്ടി വന്നു ഇതിലെ അഭി നേതാക്കളായ നായകൾക്കും പൂവൻ കോഴിക്കുമുള്ള പരിശീലനം. ഒരു സാധാരണ സിനിമ എടുക്കുന്നതിന്റെ പത്തിരട്ടി അദ്ധ്യാനമായിരുന്നു ഈ ചിത്രത്തിനു വേണ്ടി വന്നതെന്ന് സംവിധായകനായ ദേവനും പറഞ്ഞു.
മറ്റൊരു കൗതുകം കൂടി ഈ ചിത്രത്തിലുണ്ട്. ഇതിലെ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയിരിക്കുന്നത് മലയാളത്തിലെ പ്രമുഖ താരങ്ങളാണ്. അവരുടെ പേരുകൾ ഇവിടെ വ്യക്തമാക്കുന്നില്ല. ചിത്രം കാണുമ്പോൾ പ്രേഷകർ മനസ്സിലാക്കുന്നതാണു നല്ലത്.
വലിയ മുതൽ മുടക്കിൽ ഒരുങ്ങുന്നതാണ് ഈ ചിത്രം.

ഫ്രൈഡേ ഫിലിം ഹൗസ് അവതരിപ്പിക്കുന്ന പതിന്നാലാമത്തെ പുതുമുഖ സംവിധായകനാണ് ദേവൻ. മലയാളത്തിനു പുറമേ തമിഴ്, കന്നഡ ,ഹിന്ദി, തെലുങ്ക് എന്നിങ്ങനെ മൊത്തം അഞ്ചു ഭാഷകളിലായിട്ടാണ് ഈ ചിത്രം പ്രേഷകർക്കു മുന്നിലെത്തുക. ഏതു ഭാഷക്കാർക്കും ദേശക്കാർക്കും ഒരുപോലെ ആസ്വദിക്കാൻ പോരുന്ന ഒരു യുണിവേഴ്സൽ ചിത്രമാണ് വാലാട്ടി.
ഛായാഗ്രഹണം – വിഷ്ണു പണിക്കർ. എഡിറ്റിംഗ് – അയൂബ് ഖാൻ. കലാസംവിധാനം – അരുൺ വെഞ്ഞാറമൂട്, മേക്കപ്പ് – റോണക്സ് സേവ്യർ . കോസ്റ്റും ഡിസൈൻ – ജിതിൻ ജോസ്.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – വിനയ് ബാബു . നിർമ്മാണ നിർവഹണം – ഷിബു.ജി.സുശീലൻ.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മകള്‍ക്ക് നേരെ പിതാവിന്റെ ക്രൂരത; പിതാവ് കസ്റ്റഡിയില്‍

കണ്ണൂര്‍: കണ്ണൂര്‍ ചെറുപുഴയില്‍ മകള്‍ക്ക് നേരെ പിതാവിന്റെ ക്രൂരത. മകളെ ക്രൂരമായി...

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഓക്സിജൻ സിലിണ്ടറിലെ ഫ്ലോ മീറ്റർ പൊട്ടിത്തെറിച്ച് ജീവനക്കാരന് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ഓക്സിജൻ സിലിണ്ടറിലെ ഫ്ലോമീറ്റർ പൊട്ടിത്തെറിച്ചു. ജീവനക്കാരന്...

വർക്കലയിൽ അച്ഛൻ മകളെ അതിക്രൂരമായി പീഡിപ്പിച്ചു; അച്ഛൻ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് വർക്കലയിൽ മകളെ അതിക്രൂരമായി പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ. ഒൻപതാം...

ഹയർസെക്കണ്ടറി പ്രവേശനം: ട്രയൽ അലോട്ടമെന്റ് ഇന്ന്

തിരുവനന്തപുരം: ഹയർസെക്കണ്ടറി ഒന്നാം വർഷ പ്രവേശനത്തിനായുള്ള ട്രയൽ അലോട്ടമെന്റ് ഇന്ന് വൈകിട്ട്...
Telegram
WhatsApp