spot_imgspot_imgspot_img

ക്യാൻസർ മറന്ന് ചിരിയിലൊതുങ്ങിയ നടനാണ് ഇന്നസെന്റ്; മന്ത്രി ആർ.ബിന്ദു

Date:

തിരുവനന്തപുരം: മാരകമായ ക്യാൻസർ തന്റെ ശരീരത്തിൽ കടന്നു കൂടിയപ്പോഴും അത് പുറത്ത് പ്രകടിപ്പിക്കാതെ ചിരിയിലൂടെ ജീവിതം തിരികെ പിടിച്ച നടനായിരുന്നു ഇന്നസെന്റെന്ന് മന്ത്രി ആർ.ബിന്ദു അഭിപ്രായപ്പെട്ടു. ഒരു കലാകാരനു പുറമെ ജനകീയനായ പൊതുപ്രവർത്തകൻ കൂടിയായതിനാലാണ് ഇന്നസെന്റിന്റെ മരണാനന്തര ചടങ്ങുകളിൽ കണ്ട ജനസാന്നിദ്ധ്യമെന്നും പ്രേം നസീർ സുഹൃത് സമിതി സംഘടിപ്പിച്ച ഇന്നസെന്റ് അനുസ്മരണം ഉൽഘാടനം ചെയ്തു കൊണ്ട് മന്ത്രി ബിന്ദു പ്രസ്താവിച്ചു.

സമിതി പ്രസിഡണ്ട് പനച്ചമൂട് ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. നർമ്മം ചാലിച്ചെടുത്ത കഥാപാത്രങ്ങൾക്കു പുറമെ ഭാവസാന്ദ്രമായ വേഷങ്ങളിലൂടെ മലയാള സിനിമ വേദിയെ കൈ പിടിയിലൊതുക്കിയ നടനായിരുന്നു ഇന്നസെന്റെന്ന് മുഖ്യപ്രഭാഷണത്തിലൂടെ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അഭിപ്രായപ്പെട്ടു. ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, ബാലുകിരിയത്ത്, പി.ശ്രീകുമാർ, കലാപ്രേമി ബഷീർ,സബീർ തിരുമല, അജയ് തുണ്ടത്തിൽ, ഗിരിജാ സേതുനാഥ്, തെക്കൻ സ്റ്റാർ ബാദുഷ, ബാലചന്ദ്രൻ എന്നിവർ സംബന്ധിച്ചു. മുഹമ്മദ് റാഷിദ് ഇന്നസെന്റിനെക്കുറിച്ചെഴുതിയ അനുസ്മരണ ഗാനം ഡോ: വാഴമുട്ടം ചന്ദ്രബാബു ഈണം നൽകി പാടി കൊണ്ടാന്ന് ചടങ്ങ് ആരംഭിച്ചത്.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

യു.എസ് നിര്‍ദേശങ്ങള്‍ക്ക് മറുപടി നല്‍കി ഇറാന്‍; മധ്യസ്ഥരായത് പാകിസ്താന്‍; പശ്ചിമേഷ്യ സമാധാനത്തിലേക്ക്?

ടെഹ്‌റാന്‍: രണ്ടുമാസത്തിലധികമായി പശ്ചിമേഷ്യയില്‍ നടന്നു കൊണ്ടിരിക്കുന്ന അമേരിക്ക ഇറാന്‍ യുദ്ധം അവസാനിച്ച്...

പ്രതിപക്ഷ ഉപനേതൃ സ്ഥാനം ആവശ്യപ്പെട്ട് സിപിഐ; അത് അവകാശം; കീഴ്‌വഴക്കങ്ങളൊക്കെ മാറണമെന്ന് ബിനോയ് വിശ്വം

ന്യൂഡല്‍ഹി: മുഖ്യമന്ത്രി സ്ഥാനത്തിനായി.കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലടിക്കുമ്പോള്‍ ഇപ്പുറത്ത് എല്‍ഡിഎഫിലും പ്രതിപക്ഷത്തെ...

മുഖ്യമന്ത്രിക്കായി വിശാലമായ കൂടിയാലോചനകള്‍ക്ക് ഹൈക്കമാന്‍ഡ്; ദിവസേന റിപ്പോര്‍ട്ട്; കേരളത്തിലെത്തിയ പ്രത്യേകസംഘം മടങ്ങിയില്ല

തിരുവനന്തപുരം/ന്യൂഡല്‍ഹി: കേരളത്തില്‍ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിന് കൂടുതല്‍ വിശാലമായ കൂടിയാലോചനകളിലേക്ക് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്...

പത്തനാപുരത്ത് യുഡിഎഫ് -ബിജെപി ഡീൽ നടന്നെന്ന് കെ ബി ഗണേഷ് കുമാർ

തിരുവനന്തപുരം:  നിയമസഭാ തെരഞ്ഞെടുപ്പിൽ പത്തനാപുരം മണ്ഡലത്തിൽ യുഡിഎഫ് -ബിജെപി ഡീൽ നടന്നുവെന്ന...
Telegram
WhatsApp