spot_imgspot_imgspot_img

തിരുവനന്തപുരത്ത് വീട് കുത്തിത്തുറന്ന് വൻ കവർച്ച

Date:

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട് കുത്തിത്തുറന്ന് വൻ കവർച്ച. ചിറയിൻകീഴ് അഴൂർ ഗ്രാമപഞ്ചായത്തിലാണ് സംഭവം നടന്നത്. രാത്രിയിലാണ് മോഷണം നടന്നതെന്നാണ് നിഗമനം. പെരുങ്ങൂഴി മുട്ടപ്പാലം തെക്കേവിളകം വീട്ടിൽ ഡി. സാബുവിന്‍റെ വീട്ടിൽ നിന്നും 19 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളും 85,000 രൂപയും 60,000 രൂപ വില വരുന്ന മൊബൈൽ ഫോണുമാണ് കവർന്നത്.

സാബുവും കുടുംബവും ബന്ധുവിന്‍റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി സിംഗപൂരിൽ നിന്നെത്തിയതായിരുന്നു. ഇന്നലെ രാവിലെ അടുക്കള വാതിൽ തുറന്നു കിടക്കുന്നതു കണ്ട് സംശ‍യം തോന്നി പരിശോധന നടത്തിയപ്പോഴാണ് മോഷണം നടന്ന കാര്യം അറിയുന്നത്. 20 ലക്ഷത്തിലധികം രൂപയുടെ നഷ്ടം സംഭവിച്ചതായിട്ടാണ് റിപ്പോർട്ട്. വീട്ടുകാർ ചിറയിൻകീഴ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.  ചിറയിൻകീഴ് പൊലീസെത്തി പ്രാഥമിക അന്വേഷണം നടത്തി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp