spot_imgspot_imgspot_img

പുകയിലവിരുദ്ധ ദിനാചരണം

Date:

കഴക്കൂട്ടം: ലോക പുകയിലവിരുദ്ധ ദിനാചരണത്തിനോട് അനുബന്ധിച്ച് ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ ആറ്റിങ്ങൽ ബ്രാഞ്ച് ബൈക്ക് റാലിയും പുകയിലവിരുദ്ധ സന്ദേശ യാത്രയും സംഘടിപ്പിച്ചു. കഴക്കൂട്ടം പോലീസ് സ്റ്റേഷന്റെ മുന്നിൽ നിന്നും ആരംഭിച്ച ബൈക്ക് റാലി ശ്രീ ഋഷിരാജ് സിംഗ് IPS ഫ്ലാഗ് ഓഫ്‌ ചെയ്തു. പ്രസ്തുത റാലി മംഗലപുരം, ആറ്റിങ്ങൽ, ആലം കോട്, കല്ലമ്പലം എന്നീ സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് വർക്കല ക്ലിഫിൽ സമാപിച്ചു.

റാലി കടന്നു പോയ സ്ഥലങ്ങളിൽ എല്ലാം ഇന്ത്യൻ ഡെന്റൽ അസോസിയേഷന്റെ ഡോക്ടർമാർ ലഹരിവിരുദ്ധ സന്ദേശം നൽകുകയും ലഘുലേഖകൾ വിതരണം ചെയുകയും ചെയ്തു.പുകയില വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി ശ്രീ ശങ്കര ഡെന്റൽ കോളേജിലെ വിദ്യാർത്ഥിനികൾ ഫ്ലാഷ് മോബും സ്കിറ്റും അവതരിപ്പിച്ചു.

ഡെന്റൽ അസോസിയേഷന്റെ സംസ്ഥാന ഭാരവാഹികൾ ആയ ഡോ. സംഗീത് ചെറിയാൻ, ഡോ. ദീബു മാത്യു, ഡോ.ടെറി തോമസ്, ഡോ. സെബി വർഗീസ്, ആറ്റിങ്ങൽ ശാഖയുടെ പ്രസിഡന്റ്‌ ഡോ. വാസുദേവൻ വിനയ് സെക്രട്ടറി ഡോ. സുബാഷ് കുറുപ്പ്, CDH കൺവീനർ ഡോ. ഷമീം ഷുക്കൂർ തുടങ്ങിയവരടക്കം ഒട്ടനവധി ദന്തഡോക്ടർമാർ ഈ ലഹരിവിരുദ്ധ ബോധവൽക്കരണ യാത്രയിൽ പങ്കെടുക്കുകയുണ്ടായി.പൊതു സമൂഹത്തെ ലഹരി എന്ന മാരക വിപത്തിനെതിരെ ബോധവൽക്കരിക്കുക എന്ന ഉദ്ദേശലക്ഷ്യത്തോടെയാണ് ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ ഈ പരിപാടി സംഘടിപ്പിച്ചത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...
Telegram
WhatsApp