spot_imgspot_imgspot_img

കുരുന്നുകളെ വരവേൽക്കാൻ ‘മന്ത്രി’ എത്തി, ശ്രദ്ധേയമായി പൂവത്തൂർ എൽ.പി.എസിലെ പ്രവേശനോത്സവം

Date:

തിരുവനന്തപുരം: സ്‌കൂളിലെത്തിയതിന്റെ പരിഭവം കരച്ചിലാക്കി കുറച്ചുപേർ ഒരുവശത്ത്, ആദ്യമായി കണ്ട കൂട്ടുകാരെല്ലാം ചേർന്ന് ‘ഗ്യാങായി’ കളിയും ചിരിയുമായി മറുവശത്ത്. ക്ലാസ് മുറിക്ക് പുറത്ത് അച്ഛനും അമ്മയും നിൽപ്പുണ്ടോ എന്ന് ഇടയ്ക്കിടെ എത്തിനോക്കി ചില വിരുതന്മാരും. പൂവത്തൂർ എൽ.പി.എസിലെ പ്രവേശനോത്സവത്തിന് മന്ത്രി ജി. ആർ. അനിൽ എത്തിയപ്പോൾ, ‘കിരീടം’ വച്ച കുഞ്ഞു രാജാക്കന്മാർ കൗതുകത്തോടെ വരവേറ്റു.

പൂവത്തൂർ എൽ.പി.എസിൽ നടന്ന നെടുമങ്ങാട് മുനിസിപ്പൽതല സ്‌കൂൾ പ്രവേശനോത്സവം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ ഉദ്ഘാടനം ചെയ്തു. അടുത്ത അധ്യയന വർഷത്തോടെ നെടുമങ്ങാട് നഗരസഭയിലെ മുഴുവൻ എൽ. പി. സ്‌കൂളുകളിലും സ്മാർട്ട് ക്ലാസ് മുറികളും മറ്റ് ആധുനിക സൗകര്യങ്ങളും സജ്ജീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. നിലവിൽ മുനിസിപ്പാലിറ്റിയിലെ അഞ്ച് അങ്കണവാടികൾ സ്മാർട്ട് അങ്കണവാടികളായെന്നും ഇരുപത് അങ്കണവാടികളുടെ നിർമാണം പുരോഗമിക്കുന്നതായും മന്ത്രി പറഞ്ഞു. കുട്ടികൾക്ക് സ്‌കൂൾ ബാഗും കുടകളും മന്ത്രി വിതരണം ചെയ്തു.

നെടുമങ്ങാട് നഗരസഭ പരിധിയിലെ വിവിധ സ്‌കൂളുകളിലായി 385 കുട്ടികളാണ് ഈ അധ്യയന വർഷം പ്രവേശനം നേടിയത്. എല്ലാ കുട്ടികൾക്കും മന്ത്രിയുടെ സ്നേഹസമ്മാനമായി വർണ്ണ കുടകളും നൽകി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽ കോളേജിലെ വാട്ടർ അതോറിറ്റി എഞ്ചിനീയറെ ആദരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പി എച്ച്...

കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം നാളെ കൊടിയേറും

കഴക്കൂട്ടം: കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം...

ടെക് ഫ്രണ്ട്സിൻ്റെ ഇഫ്താർ സംഗമം ചൊവ്വാഴ്ച

തിരുവനന്തപുരം: ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരുടെയും മുൻപ് ജോലി ചെയ്തിരുന്നവരുടെ സംഘടനയായ ടെക്...

പുതുചരിത്രമെഴുതി സഞ്ജുവും ടീം ഇന്ത്യയും; ഇന്ത്യയ്ക്ക് മൂന്നാം ടി-20 കിരീടം; സഞ്ജു ടൂര്‍ണമെന്റിന്റെ താരം

അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയം പുതുചരിത്രപ്പിറവിക്ക് സാക്ഷിയായിരിക്കുന്നു. കാലം നീതി പുലര്‍ത്തിയിരിക്കുന്നു....
Telegram
WhatsApp