spot_imgspot_img

സവാദിന് നീതി കിട്ടി, പുരുഷന്റെ കരച്ചിൽ കേൾക്കാനും ഒരു സ്ഥലം വേണം; വീണ്ടും പ്രതികരണവുമായി വട്ടിയൂർക്കാവ് അജിത് കുമാർ

Date:

spot_img

കെഎസ്ആർടിസി ബസിൽ നടിക്കു നേരെ നഗ്നതാ പ്രദർശനം നടത്തിയ സവാദിന് നീതി കിട്ടിയെന്നും കോടതിയുടെ കണ്ണു തുറന്നെന്നും ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ. സവാദിന് കോടതി ജാമ്യം അനുവദിച്ചതിന് ശേഷം ഫെയ്സ്ബുക്കിലൂടെയാണ് അജിത് കുമാർ പ്രതികരണവുമായി എത്തിയത്.

സ്ത്രീകൾക്കു ഉൾപ്പെടെ സവാദ് നിരപരാധിയാണെന്ന് മനസ്സിലായി എന്നും ഇനി കേരളത്തിലെ ഒരു പുരുഷനും ഈ അവസ്ഥ ഉണ്ടാകരുത്. കേരളത്തിൽ ഉള്ളവർക്ക് വിവരവും വിദ്യാഭ്യാസവും കൂടിപ്പോയതു കൊണ്ടാണ് ഇത്രയേറെ ഹണിട്രാപ്പുകൾ ഉണ്ടാകുന്നത്. ഒരു പെണ്ണിന്റെ മാനത്തിന് പെണ്ണ് തന്നെ വില നിശ്ചയിച്ചാൽ ഇത്രയും മോശം വിഡിയോ ഉണ്ടാകില്ലെന്നും അജിത് കുമാർ പറഞ്ഞു.

പുരുഷന് അനുകൂലമായ ഒരു നിയമമില്ല. കേരളത്തിൽ പുരുഷാവകാശ കമ്മീഷൻ കൊണ്ടുവരണം. പുരുഷന്റെ കരച്ചിൽ കേൾക്കാനും ഒരു ഇടം ഉണ്ടാവണം എന്നും ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡണ്ട് പ്രതികരിച്ചു. ഒരു പെൺകുട്ടിയുടെ വ്യാജ പരാതിയിൽപെട്ട് ഇത്രയും ദിവസം ജയിലിലകപ്പെട്ട സവാദ് നാളെ ഉച്ചയോടെ പുറത്തിറങ്ങുമെന്നും അദ്ദേഹത്തിന് സ്വീകരണം നൽകാൻ സ്ത്രീ–പുരുഷ ഭേദമന്നേ എല്ലാവരും എത്തിച്ചേരണമെന്നും അജിത് കുമാർ അഭ്യർത്ഥിച്ചു.

അതേസമയം സവാദിനെതിരെ പരാതി നൽകിയ നടിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലും അജിത് കുമാർ സംസാരിച്ചു. ഒരു ഇരയെ തേടി ആ പെൺകുട്ടി ഒരുപാട് നാൾ അലഞ്ഞെന്നും അങ്ങനെയാണ് സവാദ് പെട്ടുപോയതെന്നും അദ്ദേഹം പറഞ്ഞു. ഇത് ഒരു മസ്താനിയിലും സവാദിലുമായി തീരണമെന്നും മസ്താനിമാർ ഇനി ഹണിട്രാപ്പുമായി വരരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വയനാട്ടിൽ വൻ ഭൂരിപക്ഷത്തിൽ ജയിച്ച് പ്രിയങ്ക ഗാന്ധി

വയനാട്: വയനാട്ടിൽ വൻ ഭൂരിപക്ഷം നേടി കോൺഗ്രസ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി....

ഉപതിരഞ്ഞെടുപ്പ്; പാലക്കാടൻ വിജയത്തിൽ പ്രതികരണവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടന്ന പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചതിൽ...

ചേലക്കരയിൽ മിന്നും വിജയം നേടി യു ആർ പ്രദീപ്

ചേലക്കര: ചേലക്കര ഉപതെരഞ്ഞെടുപ്പിൽ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപിന് മിന്നും...

അന്താരാഷ്ട്ര വ്യാപാരമേളയിൽ കേരളത്തിൻ്റെ പവിലിയൻ ശ്രദ്ധ നേടുന്നു

ഡൽഹി: ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ വ്യാപാരമേളകളിലൊന്നായ അന്താരാഷ്ട്ര വ്യാപാരമേളയിൽ കേരളത്തിൻ്റെ പവിലിയൻ...
Telegram
WhatsApp