
ഡൽഹി: തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദം തീവ്രന്യൂനമർദമായി ശക്തി പ്രാപിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂന മർദം വടക്ക് ദിശയിൽ സഞ്ചരിച്ച് മധ്യ-കിഴക്കൻ അറബിക്കടലിൽ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തെക്കു-കിഴക്കൻ അറബിക്കടലിൽ ന്യൂന മർദം രൂപപ്പെടുന്നതും ശക്തി പ്രാപിക്കുന്നതും കേരളത്തിൽ മൺസൂൺ വൈകുന്നതിന് കാരണമാകുമെന്നും കാലാവസ്ഥാ വകുപ്പ് പറയുന്നു. എന്നാൽ കേരളത്തിൽ മൺസൂൺ എപ്പോഴെത്തുമെന്നതിൽ ഇപ്പോഴും വ്യക്തതയായിട്ടില്ല.







