spot_imgspot_img

തിരുവനന്തപുരം കഠിനംകുളത്ത് വാഹനാപകടം; മരിയനാട് സ്വദേശി മരിച്ചു. ഒരാളിന് ഗുരുതര പരിക്ക്

Date:

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ കഠിനംകുളം പുതുക്കുറുച്ചി തീരദേശ പാതയിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. ഓട്ടോയിലുണ്ടായിരുന്ന മറ്റൊരാൾക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. പുതുക്കുറുച്ചി മരിയനാട് തെരുവിൽ തൈവിളാകം ജിയ ഹൗസിൽ 45 വയസ്സുള്ള എബി സൈമനാണ് മരണപെട്ടത്.

പരിക്കേറ്റ മരിയനാട് പുതുക്കുറുച്ചി സ്വദേശി ആൻറണി അപകടനില തരണം ചെയ്യ്തതായി ആശുപത്രി അധിക്രതർ അറിയിച്ചു. ഇന്ന് രാവിലെ 10-30 മണിയോടെ പുതുക്കുറുച്ചി പൗരസമിതി ജംഗ്ഷന് സമീപം തീരദേശ പാതയിലാണ് അപകടം. പെരുമാതുറ ഭാഗത്ത് നിന്നും പുത്തൻതോപ്പ് ഭാഗത്തേക്ക് പോയ കാറും,
കഠിനംകുളത്ത് നിന്നും പെരുമാതുറ മുതലപ്പൊഴിഹാർബറിലേക്ക് പോയ ഓട്ടോയും നിയന്ത്രണം വിട്ട് കൂട്ടിയിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ എബിയേയും ശരീരമാസകലം പരിക്കേറ്റ ആൻറണിയേയും നാട്ടുകാരുടെ സഹായത്തോടെ മരിയനാട് നിന്നുമെത്തിയ ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും എബിയുടെ ജീവൻ രക്ഷിക്കാനായില്ല.
ആൻറണി ഗുരുതര പരിക്കുകളോടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കാറിലുണ്ടായിരുന്നവർക്ക് നിസാര പരിക്കേറ്റതായി കഠിനംകുളം പോലീസ് പറഞ്ഞു. സിമിയാണ് മരിച്ച എബിയുടെ ഭാര്യ. 13ഉം, 5 ഉം വയസ്സുള്ള ദിയ, ജിയ എന്നിവർ മക്കളുമാണ്.

പോസ്റ്റ്മോർട്ടം നടപടികൾക്കായി മരിച്ച എബിയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ പ്രവേശിപ്പിച്ചു. തിക്കും തിരക്കും കൂടിയ പെരുമാതുറ തീരദേശ പാതയിൽ അപകടങ്ങൾ നിത്യസംഭവമാണ്. വാഹനങ്ങളുടെ അമിതവേഗതയും അലഷ്യമായ ഡ്രൈവിംങ്ങുമാണ് അപകടങ്ങളുണ്ടാക്കുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കൂട്ടുകാരെ രക്ഷിച്ചു, പക്ഷെ അവന് രക്ഷപ്പെടാനായില്ല; വിദ്യാർത്ഥി മുങ്ങി മരിച്ചു

തൃശൂർ: ഗായത്രി പുഴയിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥി മുങ്ങി മരിച്ചു. പാലക്കാട് പഴയ...

വഖഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ

ന്യൂ ഡൽഹി: വഖഫ് ഭേദഗതി നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ. നിയമ...

ആറ്റിങ്ങൽ ജ്യോതിസിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോൺഫ്ളുവൻസ്

ആ​റ്റിങ്ങൽ: ജ്യോതിസ് ഗ്രൂപ്പ് ഓഫ് സ്‌കൂളുകളുടെ ആഭിമുഖ്യത്തിൽ ആ​റ്റിങ്ങൽ ജ്യോതിസ് സെൻട്രൽ...

തമിഴ്നാട് ഗവര്‍ണര്‍ക്കെതിരെ സുപ്രീം കോടതി: ബില്ലുകള്‍ തടഞ്ഞുവെച്ചതു തെറ്റ്

തമിഴ്നാട് ഗവര്‍ണര്‍ ഡോ. ആര്‍ എന്‍ രവി, ബില്ലുകള്‍ തടഞ്ഞുവെച്ച ശേഷം...
Telegram
WhatsApp