spot_imgspot_img

വി.ഡി.സതീശനെതിരെയുള്ള അന്വേഷണം തികച്ചും രാഷ്ട്രീയ പ്രേരിതം: രമേശ് ചെന്നിത്തല

Date:

spot_img

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെയുള്ള വിജിലൻസ് അന്വേഷണം തികച്ചും രാഷ്ട്രീയ പ്രേരിത മെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സർക്കാരിന്റെ തെറ്റുകൾ ചൂണ്ടിക്കാണിക്കുകയും, സർക്കാരിനെതിരെ സംസാരിക്കുകയും ചെയ്യുന്നവരുടെ വായടപ്പിക്കുന്ന നടപടിയുടെ ഭാഗമാണിതെല്ലാം.

ഇതു തന്നെയാണ് കേന്ദ്രത്തിൽ നരേന്ദ്ര മോദിയും ചെയ്യുന്നത്. സതീശന് എതിരായ ഈ ആരോപണം പല തവണ ചർച്ച ചെയ്തതും കോടതി തള്ളി കളത്തിട്ടുള്ളതുമാണ്. വീണ്ടും ഇക്കാര്യം ഉയർത്തി കൊണ്ട് വരുന്നത് എ.ഐ. ക്യാമറ – കെ. ഫോൺ അഴിമതികളിൽ നിന്നും ജനശ്രദ്ധ തിരിക്കുന്നതിന്റെ ഭാഗമാണ്. ഞാൻ പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ എനിക്കെതിരെ അഞ്ച് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. ഒന്നിൽ പോലും ഒരു നടപടിയും ഉണ്ടായില്ല. ഇതൊന്നും കേരളത്തിൽ വിലപോവില്ല ഓലപാമ്പ് കാണിച്ച് പ്രതിപക്ഷത്തെ വിരട്ടാൻ നോക്കെണ്ടെന്നും ചെന്നിത്തല പ്രസ്താവനയിൽ പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മുതുകാടിന്റെ അഞ്ചാം ഭാരതയാത്ര ‘ഇന്‍ക്ലൂസീവ് ഇന്ത്യ’ ഭിന്നശേഷി സമൂഹത്തിനായി

തിരുവനന്തപുരം: ഭിന്നശേഷി വിഭാഗത്തെ സാമൂഹ്യമായി ഉള്‍ച്ചേര്‍ക്കേണ്ടതിന്റെ (Social Inclusion) പ്രാധാന്യത്തെക്കുറിച്ച് ഭാരതത്തിലുടനീളം...

തിരുവനന്തപുരത്ത് ഊഞ്ഞാൽ ആടുന്നതിനിടെ കോണ്‍ക്രീറ്റ് പാളി ഇടിഞ്ഞ് വീണ് നാലു വയസുകാരൻ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഊഞ്ഞാൽ ആടുന്നതിനിടെ കോണ്‍ക്രീറ്റ് പാളി ഇടിഞ്ഞ് വീണ് നാലു...

നടി കവിയൂർ പൊന്നമ്മ അന്തരിച്ചു

കൊച്ചി: നടി കവിയൂർ പൊന്നമ്മ അന്തരിച്ചു. 79 വയസായിരുന്നു. കൊച്ചിലെ സ്വകാര്യ...

സുപ്രീംകോടതിയുടെ യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തു

ഡൽഹി: സുപ്രീം കോടതിയുടെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തുവെന്ന് റിപ്പോർട്ട്....
Telegram
WhatsApp