spot_imgspot_imgspot_img

സംവിധായകൻ രാജസിംഹൻ ബിജെപി വിട്ടു

Date:

കൊച്ചി: താൻ ഒരു രാഷ്ട്രീയത്തിനും അടിമയല്ലെന്ന് സംവിധായകൻ രാജസിംഹൻ അബൂബക്കർ (അലി അബുബക്കർ). സംവിധായകൻ രാജസിംഹൻ ബിജെപി വിട്ടു. ഫെയ്സ് ബുക്കിലൂടെയാണ് പാർട്ടി അഗത്വം രാജി വച്ച വിവരം അദ്ദേഹം അറിയിച്ചത്. താൻ ഒരു രാഷ്ട്രീയത്തിനും അടിമയല്ലെന്നും എല്ലാത്തിൽ നിന്നും മോചിതനായി തികച്ചും സ്വതന്ത്രനാവുകയാണെന്നും അദ്ദേഹം ഫെയ്സി ബുക്കിൽ കുറിച്ചു.

അലി അക്ബർ 2022 ജനുവരിയിലാണ് ഇസ്ലാം മതം വിട്ട് ഹൈന്ദവ മതം സ്വീകരിക്കുന്നത്. ജനറൽ ബിപിൻ റാവത്തിന്‍റെ മരണവാർത്തയ്ക്ക് താഴെ ആളുകൾ ചിരിക്കുന്ന ഇമോജി ഇട്ടതിനെ തുടർന്നാണ് താൻ മതം മാറുന്നതെന്നാണ് രാമസിംഹൻ പറഞ്ഞത്. അങ്ങനെയാണ് രാമസിംഹൻ എന്ന പേര് സ്വീകരിക്കുന്നതും.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം;

പണ്ട് പണ്ട് കുമ്മനം രാജേട്ടൻ തോറ്റപ്പോൾ വാക്ക് പാലിച്ചു മൊട്ടയടിച്ചു, ഇനി ആർക്കും വേണ്ടി മൊട്ടയടിക്കില്ല എനിക്കു വേണ്ടിയല്ലാതെ… ഒപ്പം ഒരു സന്തോഷം പങ്കുവയ്ക്കട്ടെ ഇപ്പോൾ ഞാൻ ഒരു രാഷ്ട്രീയത്തിനും അടിമയല്ല തികച്ചും സ്വതന്ത്രൻ… എല്ലാത്തിൽനിന്നും മോചിതനായി… ഒന്നിന്റെ കൂടെമാത്രം, ധർമത്തോടൊപ്പം ഹരി ഓം…’

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പോലീസിനെ വെട്ടിക്കാൻ യൂബർ ടാക്സി

പോലീസിനെ വെട്ടിക്കാൻ യൂബർ ടാക്സി; 6 കിലോ കഞ്ചാവുമായി രണ്ടുപേർ കഴക്കൂട്ടത്ത്...

1

പള്ളിത്തുറ വേളാങ്കണ്ണി മാതാവിന്റെ തിരുനാൾ: അവലോകന യോഗം ചേർന്നു; ആഗസ്റ്റ് 30-ന്...

കഴക്കൂട്ടത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കും

കഴക്കൂട്ടത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കും കഴക്കൂട്ടം: കഴക്കൂട്ടം റെയിൽവേ...

അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ...
Telegram
WhatsApp