spot_imgspot_img

യുഡിഎഫ് കഴക്കൂട്ടം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അഴിമതി വിരുദ്ധ ജനകീയ സായാഹ്ന സദസ്സ് സംഘടിപ്പിച്ചു

Date:

കഴക്കൂട്ടം: അഴിമതി ഉൾപ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളിൽപ്പെട്ട് മുഖം വികൃതമായ പിണറായി സർക്കാരും, സിപിഎമ്മും ജനശ്രദ്ധ തിരിക്കാൻ പ്രതിപക്ഷ നേതാക്കൾക്കെതിരെ ഗൂഢാലോചന നടത്തുന്നതായി കെപിസിസി നിർവാഹസമിതി അംഗം ചെറിയാൻ ഫിലിപ്പ് ആരോപിച്ചു. യുഡിഎഫ് കഴക്കൂട്ടം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അഴിമതി വിരുദ്ധ ജനകീയ സായാഹ്ന സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ടാം പിണറായി സർക്കാരിൻറെ രണ്ടാം വർഷത്തിൽ അഴിമതിയുടെ ഘോഷയാത്രയാണ് ഇടതു സർക്കാരിനെ വരവേൽക്കുന്നത്. വ്യാജന്മാരുടെ സർക്കാരാണ് കേരളം ഭരിക്കുന്നത്. ജനങ്ങളെ ഇത്രയധികം ദുരിതത്തിലാഴ്ത്തിയ, അഴിമതിയിൽ മുങ്ങിക്കുളിച്ച ഒരു സർക്കാർ കേരള ചരിത്രത്തിൽ ഉണ്ടായിട്ടില്ല . അഴിമതിക്കാരെയും വ്യാജന്മാരെയും സംരക്ഷിക്കാൻ നിലവാരം കുറഞ്ഞ ഏതു മാർഗ്ഗവും ഉപയോഗിക്കും എന്നതിൻറെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കെപിസിസി പ്രസിഡണ്ടിനെ കള്ളക്കേസിൽ കുടുക്കാൻ നടത്തുന്ന ഗൂഢാലോചന എന്ന് ചെറിയാൻ ഫിലിപ്പ് ആരോപിച്ചു,

യുഡിഎഫ് നിയോജകമണ്ഡലം പ്രസിഡൻറ് ആർ പുരുഷോത്തമൻ നായർ അധ്യക്ഷത വഹിച്ചു.
മൺവിള രാധാകൃഷ്ണൻ , ജോൺ വിനേഷ്യസ് , ആറ്റിപ്ര അനിൽ , അണിയൂർ പ്രസന്നകുമാർ , സനൽകുമാർ , കരിക്കകം സുരേഷ്, വർഗീസ്, പി സുബൈർ കുഞ്ഞ്, എം എസ് അനിൽകുമാർ, കടകംപള്ളി ഹരിദാസ് , ചെറുവക്കൽ പത്മകുമാർ , അഭിലാഷ് ആർ നായർ , നാദിറ സുരേഷ് , ശ്രീകല ,പി ബേബി,ആൻറണി ആൽബർട്ട് ,ബോസ് ഇടവിള,ആർ അശോകൻ,വിജയകുമാർ ,പൗഡിക്കോണം സനൽ തുടങ്ങിയവർ പ്രസംഗിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരത്ത് കിണറ്റിൽവീണ് വയോധികന് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരത്ത് കിണറ്റിൽവീണ് വയോധികന് ദാരുണാന്ത്യം. 52 വയസുള്ള നെടുംപറമ്പ് സ്വദേശി...

മകള്‍ക്ക് നേരെ പിതാവിന്റെ ക്രൂരത; പിതാവ് കസ്റ്റഡിയില്‍

കണ്ണൂര്‍: കണ്ണൂര്‍ ചെറുപുഴയില്‍ മകള്‍ക്ക് നേരെ പിതാവിന്റെ ക്രൂരത. മകളെ ക്രൂരമായി...

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഓക്സിജൻ സിലിണ്ടറിലെ ഫ്ലോ മീറ്റർ പൊട്ടിത്തെറിച്ച് ജീവനക്കാരന് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ഓക്സിജൻ സിലിണ്ടറിലെ ഫ്ലോമീറ്റർ പൊട്ടിത്തെറിച്ചു. ജീവനക്കാരന്...

വർക്കലയിൽ അച്ഛൻ മകളെ അതിക്രൂരമായി പീഡിപ്പിച്ചു; അച്ഛൻ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് വർക്കലയിൽ മകളെ അതിക്രൂരമായി പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ. ഒൻപതാം...
Telegram
WhatsApp