spot_imgspot_imgspot_img

അമരവിള ചെക്‌പോസ്റ്റിൽ എം ഡി എം എയുമായി യുവാവ് അറസ്റ്റിൽ

Date:

അമരവിള: അമരവിള എക്സൈസ് ചെക്‌പോസ്റ്റിൽ 10.15 ഗ്രാം മാരക മയക്ക് മരുന്ന് ഇനത്തിൽ പെട്ട എം ഡി എം എയുമായി യുവാവ് അറസ്റ്റിൽ. ഇന്ന് ഉച്ചക്ക് അമരവിള എക്സൈസ് ചെക്‌പോസ്റ്റിൽ സർക്കിൾ ഇൻസ്‌പെക്ടർ സി പി പ്രവീണിന്റെ നേതൃത്വത്തിൽ നടത്തിയ വാഹനപരിശോധനയിൽ നാഗർകോവിൽ നിന്നും വന്ന കാർ യാത്രക്കാരനായ തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ വട്ടപ്പാറ വില്ലേജിൽ ചിറ്റാഴ ദേശത്ത് പുന്നക്കുന്ന് ജെബിൻ നിവാസ്സിൽ ജയരാജ് മകൻ 21 വയസ്സുള്ള ജസ്റ്റിൻ രാജിനെ ആണ് അറസ്റ്റ് ചെയ്തത്.

ഇയാൾ ബാംഗ്ലൂരിൽ നിന്ന് എം ഡി എം എ വാങ്ങി ടൂറിസ്റ്റ് ബസ്സിൽ നാഗർകോവിലിൽ എത്തുകയും നാഗർകോവിലിൽ നിന്നും ടാക്സി കാറിൽ തിരുവനന്തപുരത്തേക്ക് വരികയുമായിരുന്നു. ഇയാളുടെ കൂട്ടാളിയും എം ഡി എം എ എത്തിക്കുന്നതിന് പണം മുടക്കുന്നതുമായ തിരുവനന്തപുരം കവടിയാർ സ്വദേശിയെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം നഗരത്തിൽ ടെക്നോപാർക് ഉൾപ്പടെയുള്ള ഇടങ്ങളിൽ ലഹരി വിതരണത്തിന്റെ പ്രധാന കണ്ണിയാണിയാൾ. ഇയാൾക്കെതിരെ അന്വേഷണം ആരംഭിച്ചു. അര ഗ്രാം എം ഡി എം എ കൈവശം വയ്ക്കുന്നത് പോലും 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാത്ത കുറ്റമാണ് .

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp