spot_imgspot_img

ഷൂട്ടിങ്ങിനിടെ പൃഥ്വിരാജിന് പരിക്ക്

Date:

കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ നടൻ പൃഥ്വിരാജിന് പരിക്കേട്ടെന്ന് റിപ്പോർട്ട്‌. നിലവിൽ കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലാണ് താരം. ഉടൻ തന്നെ ശസ്ത്രക്രിയ നടത്തുമെന്നാണ് റിപ്പോർട്ട്.

മറയൂരിൽ വിലായത്ത് ബുദ്ധ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടം പറ്റിയത്. കാലിന്‍റെ ലിഗമെന്‍റിനാണ് പരിക്കേറ്റത്. മറയൂർ ബസ് സ്റ്റാന്‍റിൽ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ ഞായറാഴ്ച രാവിലെ 10.30നായിരുന്നു അപകടം. തൊട്ടടുത്ത ആശുപത്രിയിൽ ഉടനെ എത്തിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലേക്ക് കൊണ്ടു വരുകയായിരുന്നു.

പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വിലായത്ത് ബുദ്ധ’. അയ്യപ്പനും കോശിയും എന്ന സിനിമയിൽ അടക്കം അസോസിയേറ്റ് ഡയറക്ടറായിരുന്നു ജയൻ നമ്പ്യാർ. ‘വിലായത്ത് ബുദ്ധ’ അന്തരിച്ച സംവിധായകൻ സച്ചി പ്രഖ്യാപിച്ച ചിത്രമായിരുന്നെങ്കിലും അദ്ദേഹത്തിന്റെ അകാല വിയോഗത്തെ തുടര്‍ന്ന് സഹസംവിധായകൻ ജയൻ നമ്പ്യാര്‍ സംവിധാനം ഏറ്റെടുക്കുകയായിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പാചക വാതകത്തിനു തീ വില

ഗാർഹിക ഉപയോഗത്തിനുള്ള പാചകവാതകവില കുത്തനെ ഉയർത്തി കേന്ദ്ര സർക്കാർ. സിലിണ്ടറിന് 50...

സിബിഐ അന്വേഷണമില്ല; ദിലീപിന്റെ ഹര്‍ജി തള്ളി

നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള നടന്‍ ദിലീപിന്റെ ഹര്‍ജി...

വഖ്ഫ്‌ ഭേദഗതി ബിൽ; പിഡിപി പ്രതിഷേധിച്ചു

തിരുവനന്തപുരം: ഭരണഘടന വിരുദ്ധമായി വഖഫ് ഭേദഗതി ബില്ല് പാസാക്കിയതിൽ പ്രതിഷേധിച്ച് പിഡിപി...

മംഗലപുരത്ത് കാപ്പയിൽ കുരുങ്ങി വീണ്ടും രണ്ടുപേർ അകത്തായി

മംഗലപുരം: ജാമ്യത്തിലിറങ്ങിയ റിമാൻഡ് പ്രതികളായ മംഗലപുരം മുള്ളൻ കോളനി ആലുനിന്നവിള വീട്ടിൽ മുഹമ്മദ്...
Telegram
WhatsApp