തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളില്‍ സ്ഥാപിച്ച എ ഐ ക്യാമറകള്‍ വഴി ഒരു മാസം കൊണ്ട് കണ്ടെത്തിയത് 20,42,542 ഗതാഗത നിയമ ലംഘനങ്ങൾ. ഇവരിൽ നിന്ന് പിഴയായി ലഭിച്ചത് 7,94,65,550 രൂപ. ഇതിൽ ചെല്ലാൻ നോട്ടീസ് നല്‍കിയതില്‍ 81,7,800 രൂപ സര്‍ക്കാരിലേക്ക് അടച്ചിട്ടുണ്ടെന്ന് ഗതാഗത വകുപ്പ്.
എ.ഐ. ക്യാമറകള്‍ ജൂണ്‍ അഞ്ചു മുതലാണ് പിഴ ഈടാക്കി തുടങ്ങിയത്. ജൂലൈ മൂന്നു വരെ കണ്ടെത്തിയ ഗതാഗത നിയമ ലംഘനങ്ങളില്‍ 7,41,766 എണ്ണം പ്രോസസ് ചെയ്തു. ഇതില്‍ 1,77,694 എണ്ണം എന്‍.ഐ.സിയുടെ ഐ.ടി.എം.എസിലേക്കു മാറ്റുകയും 1,28,740 എണ്ണത്തില്‍ ഇ-ചലാന്‍ ജനറേറ്റ് ചെയ്യുകയും ചെയ്തു. ജനറേറ്റ് ചെയ്ത ചലാനില്‍ 1,04,063 എണ്ണം തപാല്‍ വകുപ്പിനു കൈമാറി. നിയമ ലംഘനം നടത്തുന്ന ഓരോ വ്യക്തികള്‍ക്കുമാണു പിഴ ചുമത്തുന്നത്.