spot_imgspot_imgspot_img

ബീനകുമാരിയ്ക്ക് ഇനി മഴ നനയാതെ അന്തിയുറങ്ങാം

Date:

മംഗലപുരം : മംഗലപുരം സ്വദേശിനിയായ ബീനകുമാരിയ്ക്കും കുടുംബത്തിനും സ്നേഹവീടൊരുക്കി ഡി വൈ എഫ് ഐ . ഇനി മഴയെ പേടിക്കാതെ സമാധാനത്തോടെ അന്തിയുറങ്ങാം. വർഷങ്ങളായിട്ടുള്ള ബീനകുമാരിയുടെ സ്വപ്നമാണ് ഡിവൈഎഫ്ഐ മംഗലപുരം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സാക്ഷാൽകരിക്കപ്പെടുന്നത്. മൺകട്ടകൾ അടുക്കിയതും ടാർപ്പോളിനും ഫ്ലെക്സും പാകിയതുമായ വീടിന്റെ അവസ്ഥ കണ്ടാണ് ഡിവൈഎഫ്ഐ പ്രവർത്തകർ വീട് നിർമ്മാണത്തിനുള്ള പ്രവർത്തനം ആരംഭിച്ചത്.

ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് സ്നേഹവീടിന്റെ താക്കോൽദാനം എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ നിർവഹിക്കും. കഴിഞ്ഞവർഷം നവംബറിൽ സിപിഐഎം മംഗലപുരം ഏരിയ സെക്രട്ടറി മധു മുല്ലശേരി തറക്കല്ലിട്ട കെട്ടിടം എട്ടുമാസം കൊണ്ടാണ് പൂർത്തിയായത്. ആക്രിപെറുക്കിയും ന്യൂസ്പേപ്പർ തുടങ്ങിയ ചലഞ്ചുകളിൽ നിന്നുമായി യൂണിറ്റുകളിൽ നിന്നും കണ്ടെത്തിയ തുകയും നാട്ടുകാരുടെയും സഹായത്തോടെയാണ് വീടിന്റെ നിർമ്മാണം എട്ടു മാസത്തിനുള്ളിൽ പൂർത്തീകരിക്കരിക്കാനായത്.

യോഗത്തിൽ സിപിഐഎം ജില്ലാ സെക്രട്ടറി വി ജോയി എം എൽ എ, മംഗലപുരം ഏരിയ സെക്രട്ടറി മധു മുല്ലശേരി, ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി ഷിജു ഖാൻ, പ്രസിഡന്റ് വി അനൂപ് എന്നിവർ പങ്കെടുക്കും

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പഞ്ചാബിന്റെ വിജയരഥം പിടിച്ചുകെട്ടി രാജസ്ഥാന്‍; പഞ്ചാബിന് സീസണിലെ ആദ്യ തോല്‍വി; രാജസ്ഥാന്‍ ജയം ആറുവിക്കറ്റിന്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍ഷിപ്പില്‍ പഞ്ചാബ് കിംഗ്‌സ് ഇലവന്റെ വിജയക്കുതിപ്പിന് തടയിട്ട്...

അന്‍പതിലധികം മോഷണക്കേസുകളില്‍ പ്രതി; ഡോളര്‍ അനിയും കൂട്ടാളിയും അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് സൈബര്‍ ഫൊറന്‍സിക് വിദഗ്ധന്‍ വിനോദ്് ഭട്ടതിരിപ്പാടിന്റെ വീട്ടിലെ മോഷണത്തില്‍...

ഇറാന്‍ വലിയ തകര്‍ച്ച നേരിടുന്നു; കടുത്ത നേതൃത്വ പ്രതിസന്ധി; യു.എസിന്റെ സഹായം തേടിയെന്ന് ട്രംപ്

ടെഹ്‌റാന്‍: ഇറാനില്‍ അതീവ ഗുരുതരവും മോശവുമായ ആഭ്യന്തര സാഹചര്യങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നതെന്ന് അവകാശപ്പെട്ട്...

ബിരിയാണിയും തണ്ണിമത്തനും കഴിച്ച് മരണം; ലക്ഷണം ഭക്ഷ്യവിഷബാധയുടേതല്ല; വിഷസാന്നിധ്യവും പരിശോധിക്കുന്നു

മുംബൈ: ദുരൂഹത മാറാതെ മുംബൈയിലെ ഭക്ഷ്യവിഷബാധയേറ്റുള്ള ഒരു കുടുംബത്തിലെ നാലുപേരുടെയും മരണം....
Telegram
WhatsApp