spot_imgspot_imgspot_img

കളമശ്ശേരി മെഡിക്കല്‍ സെന്റര്‍ പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്തു

Date:

കളമശ്ശേരി: കളമശ്ശേരി മെഡിക്കല്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. കളമശേരി മെട്രോ സ്റ്റേഷന് സമീപം ആരംഭിച്ച മെഡിക്കല്‍ സെന്റര്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു. രോഗികള്‍ക്ക് ആവശ്യമായ പരിചരണം ഉറപ്പാക്കുകയാണ് ആരോഗ്യ മേഖലയില്‍ അനിവാര്യമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

രണ്ടു നിലകളിലായി കളമശ്ശേരി ദേശീയ പാതയോരത്താണ് മെഡിക്കല്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ഒരു വര്‍ഷം മുന്‍പ് കിഴക്കമ്പലം മെഡിക്കല്‍ സെന്റര്‍ ആരംഭിച്ചിരുന്നു. ജനറല്‍ മെഡിസിന്‍, പീഡിയാട്രിക്, ഗൈനകോളജി, ഇന്‍ടി, ഓര്‍ത്തോ, ഡെന്റല്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലെ കണ്‍സള്‍ട്ടേഷനൊപ്പം, എക്സറേ, സ്‌കാനിംഗ്, ലബോറട്ടറി, ഫാര്‍മസി സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത്, കളമശ്ശേരി മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ സീമ കണ്ണന്‍, മുന്‍ എംഎല്‍എ എ എം യുസഫ്, നജീബ്, ഡോ. നാസര്‍, ഡോ വര്‍ഗീസ് പോള്‍, മാനേജിങ് പാര്‍ട്ണര്‍മാരായ ഡോ. അജ്മല്‍, വിവേക് പോള്‍ എന്നിവര്‍ സംബന്ധിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp