spot_imgspot_img

രാഹുലിന്‍റെ അപ്പീൽ സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും

Date:

ഡൽഹി: രാഹുൽ ഗാന്ധിയുടെ ഹർജി വെള്ളിയാഴ്ച സുപ്രീകോടതി പരിഗണിക്കും ‘മോദി’ പരാമർശത്തിന്റെ പേരിലുള്ള അപകീർത്തിക്കേസിൽ കുറ്റക്കാരനെന്നു വിധിച്ചതു സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സുപ്രീം കോടതിയിൽ നൽകിയ ഹർജിയാണ് വെള്ളിയാഴ്ച പരിഗണിക്കുക. വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഗുജറാത്ത് ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് രാഹുൽ സുപ്രീം കോടതിയെ സമീപിച്ചത്.

അപകീർത്തിക്കേസിലെ പരാതിക്കാരനായ ബിജെപി എംഎൽഎ പൂർണേശ് മോദി നേരത്തെ സുപ്രീം കോടതിയിൽ തടസ്സഹർജി നൽകിയിട്ടുണ്ട്. സ്റ്റേ ആവശ്യം അംഗീകരിക്കപ്പെട്ടാൽ മാത്രമേ രാഹുലിന്റെ അയോഗ്യത നീങ്ങി ലോക്സഭാംഗത്വം പുനഃസ്ഥാപിക്കപ്പെടൂ. അല്ലെങ്കിൽ വയനാട് ഉപതിരഞ്ഞെടുപ്പിലേക്കു നീങ്ങും. ‌

അതേസമയം, ശിക്ഷ നടപ്പാക്കുന്നതു നേരത്തേ സെഷൻസ് കോടതി സ്റ്റേ ചെയ്തതിനാൽ രാഹുലിനു തൽക്കാലം തടവുശിക്ഷ അനുഭവിക്കേണ്ടി വരില്ല. മജിസ്ട്രേട്ട് കോടതി വിധി അപ്പാടെ തള്ളണമെന്ന് ആവശ്യപ്പെട്ടുള്ള പ്രധാന അപ്പീൽ ഇപ്പോഴും സെഷൻ കോടതിയുടെ പരിഗണനയിലാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന മാർക്കു വാങ്ങിയ വിദ്യാർത്ഥികളെ അനുമോദിച്ചു

തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന മാർക്കു വാങ്ങിയ വിദ്യാർത്ഥികളെ...

പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിക്കുന്നു

തിരുവനന്തപുരം: പൂർവ്വ വിദ്യാർഥി സംഗമം സംഘടിപ്പിക്കുന്നു. വെട്ടുതുറ B.P.M.U.P.S സ്കൂളിൽ 1997-ൽ...

തിരുവനന്തപുരത്ത് യുവതിയെ കൊന്ന് കുഴിച്ചുമൂടിയ സംഭവം; പ്രതി പോലീസ് പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ കൊന്ന് കുഴിച്ചുമൂടി. തിരുവനന്തപുരം നെയ്യാറ്റിൻകര വെള്ളറട പനച്ചമൂട്...

കൊല്ലം മേയര്‍ക്കെതിരെ ഭീഷണി മുഴക്കിയ കേസ്; തിരുവനന്തപുരം സ്വദേശിയായ പ്രതി പിടിയിൽ

കൊല്ലം: കൊല്ലം മേയർ ഹണി ബെഞ്ചമിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആൾ പൊലീസ്...
Telegram
WhatsApp