spot_imgspot_imgspot_img

നാലു വയസുകാരന് ജപ്പാൻ ജ്വരം സ്ഥിരീകരിച്ചു

Date:

കോഴിക്കോട്: നാലു വയസുകാരന് ജപ്പാൻ ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് ചേവരമ്പലം സ്വദേശിയായ കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് റിപ്പോർട്ട്.

പനി, തലവേദന,കഴുത്തിനു വേദന, വെളിച്ചത്തിലേക്കു നോക്കാൻ സാധിക്കാതെ വരുക തുടങ്ങിയ ലക്ഷണങ്ങൾ കുട്ടിയിൽ പ്രകടമായിരുന്നു. ഇതേ തുടർന്ന് കുട്ടി രണ്ടു ദിവസമായി ഗവ.മെഡിക്കൽ കോളെജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സയിൽ കഴിയുകയാണ്. രോഗം സ്ഥിരീകരിച്ചത് മെഡിക്കൽ കോളെജ് മൈക്രോബയോളജി വിഭാഗത്തിൽ നടത്തിയ പരിശോധനയിലാണ്. തുടർ പരിശോധനയ്ക്കായി പുനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കും അയച്ചിട്ടുണ്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കായി കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിക്ക്; ഹൈക്കമാന്‍ഡുമായി ചര്‍ച്ച; നിരീക്ഷകരുടെ റിപ്പോര്‍ട്ട് ഖര്‍ഗെയ്ക്ക് സമര്‍പിച്ചു

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി മുതിര്‍ന്ന നേതാക്കള്‍ ഡല്‍ഹിക്ക്...

സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനം രാജിവച്ച് കെ സച്ചിദാനന്ദൻ

തൃശൂർ: സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനം രാജിവച്ച് കെ സച്ചിദാനന്ദൻ. ഇന്ന്...

ബംഗാളിലെ ആദ്യത്തെ ബിജെപി മുഖ്യമന്ത്രി; സുവേന്ദു അധികാരി പശ്ചിമബം​ഗാൾ മുഖ്യമന്ത്രിയാകും

കൊൽക്കത്ത: സുവേന്ദു അധികാരി പശ്ചിമബം​ഗാൾ മുഖ്യമന്ത്രിയാകും. വെള്ളിയാഴ്ച നടന്ന ബിജെപി നിയമസഭാ...
Telegram
WhatsApp