spot_imgspot_imgspot_img

കാട്ടുപൂച്ച കടിച്ചെടുത്ത് ഓടി; 15 ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

Date:

ബദൌന്‍: 15 ദിവസം പ്രായമുള്ള കുഞ്ഞിനെ കാട്ടുപൂച്ച എടുത്തുകൊണ്ട് ഓടുന്നതിനിടയില്‍ മേല്‍ക്കൂരയില്‍ നിന്ന് വീണുമരിച്ചു. അമ്മയുടെ സമീപത്ത് കിടന്ന കുഞ്ഞിനെയാണ് കാട്ടുപൂച്ച കടിച്ചെടുത്ത് ഓടിയത്. തുടർന്ന് മേൽക്കുരയിൽ നിന്നും താഴെ വീണ കുഞ്ഞ് മരിക്കുകയായിരുന്നു. സംഭവം നടന്നത് ഉത്തര്‍ പ്രദേശിലെ ഉസവാന്‍ മേഖലയിലെ ഗ്രാമത്തിലാണ്. അസ്മ–ഹസൻ ദമ്പതികളുടെഇരട്ടകുട്ടികളിൽ ഒരാളായ റിഹാൻ ആണു മരിച്ചത്.

കുഞ്ഞുങ്ങൾ ജനിച്ചതുമുതൽ കാട്ടുപൂച്ചയെ വീടിനു സമീപത്തു കണ്ടെങ്കിലും ദമ്പതികൾ ഓടിച്ചുവിട്ടിരുന്നു. തിങ്കളാഴ്ച രാത്രിയാണ് കുഞ്ഞിനെ കാട്ടുപൂച്ച കടിച്ചുകൊണ്ട് ഓടിയത്. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ പൂച്ചയെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ മേല്‍ക്കൂരയില്‍ നിന്ന പൂച്ചയുടെ വായില്‍ നിന്ന് കുഞ്ഞ് താഴേയ്ക്ക് വീഴുകയായിരുന്നു. കുഞ്ഞ് അപകട സ്ഥലത്ത് വച്ച് തന്നെ മരിച്ചുവെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഉസവാന്‍ പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയാണ് കുഞ്ഞിന്റെ മരണം സ്ഥിരീകരിച്ചത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp