spot_imgspot_imgspot_img

4 മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു വന്ന 2 പേർ തിരുവനന്തപുരത്ത് പിടിയിൽ

Date:

തിരുവനന്തപുരം: തമിഴ്നാട്ടിൽ നിന്നും 4 മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു വന്ന കേസിൽ 2 പേർ പിടിയിൽ. തിരുവനന്തപുരത്ത് വച്ചാണ് ഇവരെ പിടി കൂടിയത്. നാടോടികളായ നാരായണൻ, ശാന്തി എന്നിവരാണ് പൊലീസ് പിടിയിലായത്. കുട്ടിയെ ഭിഷാടനത്തിനായാണ് കടത്തിയതെന്നാണ് നിഗമനം. തമിഴ്നാട് പൊലീസിന് പ്രതികളെ കൈമാറി.

ഇവർ കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് കുട്ടിയെ തട്ടിയെടുത്ത് കടന്നു കളഞ്ഞത്. സംഭവം നടന്നത് നഗർകോവിൽ വടശേരി പൊലീസ് സ്റ്റേഷനിലാണ്. വടശേരി ബസ് സ്റ്റാൻഡിൽ ഉറങ്ങുകയായിരുന്ന മറ്റൊരു നാടോടി ദമ്പതികളുടെ കുഞ്ഞിനെ ഇവർ തട്ടിയെടുക്കുകയായിരുന്നു. ശേഷം ഏറനാട് എക്സ്പ്രസിൽ തിരുവനന്തപുരത്ത് എത്തി. തുടർന്ന് തമിഴ്നാട് പൊലീസ് കേരള പൊലീസിന് വിവരം കൈമാറിയിരുന്നു.

ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഇതിനിടെയാണ് ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ വെച്ച് സംശയം തോന്നിയ കുഞ്ഞിനെ പരിശോധിച്ചത്. തട്ടിക്കൊണ്ടു വന്ന കുഞ്ഞാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. എന്നാൽ കുട്ടിയെ തട്ടിക്കൊണ്ടു വന്നത് വളർത്താനാണെന്നാണ് ഇവർ പൊലീസിന് മൊഴി നൽകിയത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp