spot_imgspot_img

ഈറ്റ തൊഴിലാളികളുടെ പ്രതിസന്ധികൾക്ക് പരിഹാരമുണ്ടാകുമെന്ന് മന്ത്രി ജി.ആർ അനിൽ

Date:

തിരുവനന്തപുരം: ഈറ്റ തൊഴിലാളികൾ നേരിടുന്ന പ്രതിസന്ധികളും അവരുടെ ആവശ്യങ്ങളും വ്യവസായ മന്ത്രിയെ നേരിൽ കണ്ട് അറിയിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ. മഞ്ച പുന്നവേലിക്കോണത്ത് ഈറ്റ തൊഴിലാളികളുമായുള്ള യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈറ്റയുടെ ലഭ്യത കുറവാണ് തൊഴിലാളികൾ നേരിടുന്ന പ്രധാന പ്രതിസന്ധിയെന്നും പ്രശ്‌നപരിഹാരത്തിനായി ബാംബൂ കോർപ്പറേഷൻ ചെയർമാനുമായി സംസാരിച്ച് പ്രതിവിധി കണ്ടെത്തുമെന്നും മന്ത്രി അറിയിച്ചു. നിർമാണം പുരോഗമിക്കുന്ന നെടുമങ്ങാട് അന്താരാഷ്ട്ര മാർക്കറ്റിൽ ഈറ്റ ഉൽപ്പന്നങ്ങൾക്കായി ഒരു വിപണന കേന്ദ്രം തുറക്കുന്നതിന് നഗരസഭയുമായി ചർച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ആവശ്യങ്ങൾ അറിയിച്ചുകൊണ്ടുള്ള നിവേദനം ഈറ്റ തൊഴിലാളികൾ മന്ത്രിക്ക് നൽകി. നിവേദനം വ്യവസായ മന്ത്രി പി. രാജീവിന് കൈമാറുമെന്നും മന്ത്രി ഉറപ്പ് നൽകി.

മഞ്ച വാർഡിലെ പുന്നവേലിക്കോണം, വാഴവിള പ്രദേശങ്ങളിൽ നിന്നുള്ള അൻപതോളം ഈറ്റ തൊഴിലാളികളാണ് യോഗത്തിൽ പങ്കെടുത്തത്. പുന്നവേലിക്കോണം കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ റ്റി. എസ്. എച്ച് വാർഡ് കൗൺസിലർ ബിജു. എൻ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് : പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് വൈകിട്ട് 6 മണിക്ക്...

ഇറാൻ്റെ ഔദ്യോഗിക ചാനലിനുനേരെ ഇസ്രയേൽ ആക്രമണം

തെഹ്റാൻ: ഇറാൻ ഔദ്യോഗിക മാധ്യമത്തിന് നേരെ ഇസ്രയേൽ ആക്രമണം. തത്സമയ സംപ്രേക്ഷണതിനിടെയാണ്...

മലാപറമ്പ് സെക്സ് റാക്കറ്റ് കേസിൽ പ്രതികളായ പൊലീസുകാർ പിടിയിൽ

കോഴിക്കോട്: മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസിൽ ഒളിവിലായിരുന്ന രണ്ട് പൊലീസ് ഡ്രൈവർമാർ...

നഴ്സിംഗ് വിദ്യാർത്ഥികൾക്കായി 8 പുതിയ ബസുകൾ

തിരുവനന്തപുരം: സംസ്ഥാനത്തെ 5 നഴ്സിംഗ് സ്‌കൂളുകൾക്കും 3 ജെപിഎച്ച്എൻ ട്രെയിനിംഗ് സെന്ററുകൾക്കും...
Telegram
WhatsApp