spot_imgspot_img

ഷംസീറിനെതിരെ രൂക്ഷ വിമർശനവുമായി കെ സുരേന്ദ്രൻ

Date:

തിരുവനന്തപുരം: സ്പീക്കർ എഎൻ ഷംസീറിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഷംസീർ നടത്തിയത് പരസ്യമായ അപരമത നിന്ദയാണെന്നും ഇക്കാര്യത്തിൽ കോൺഗ്രസ് നേതാക്കൾ പുലർത്തുന്ന മൗനം ദുരൂഹമാണെന്നും സുരേന്ദ്രൻ പ്രതികരിച്ചു. മുസ്ലിം മതസമൂഹത്തിന്റെ വിശ്വാസങ്ങളെ പിന്തുണക്കുകയും ഹിന്ദുസമൂഹത്തിന്റെ വിശ്വാസങ്ങളെ തള്ളിപ്പറയുകയും ചെയ്യുകയാണ് സ്പീക്കർ എഎൻ ഷംസീറെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഷംസീർ പ്രസ്താവന പിൻവലിച്ച് ഹിന്ദുക്കളോട് മാപ്പ് പറയാൻ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഹിന്ദുമത വിശ്വാസത്തെ തള്ളിപറയുകയും മുസ്ലീം വിശ്വാസങ്ങളെ പിന്തുണയ്ക്കുകയുമാണ് ഷംസീർ ചെയ്യുന്നത്. അള്ളാഹു മിത്താണെന്ന് പറയാനുള്ള ധൈര്യം ഷംസീറിനുണ്ടോ, ഖുറാനെ തള്ളിപ്പള്ളിപ്പറയാൻ സ്പീക്കർ തയാറാവുമോ, ഇല്ല പറഞ്ഞാൽ കൈയ്യല്ല, എല്ലാം വെട്ടുമെന്ന് ഷംസീറിന് നന്നായി അറിയാം. എന്തുകൊണ്ടാണ് സിപിഎം ഷംസീറിനെ തിരുത്താത്തതെന്നും ചോദിച്ച അദ്ദേഹം ഷംസീറും മുഹമ്മദ് റിയാസും സിപിഎമ്മിന്‍റെ ചാവേറുകളാണെന്നും ആരോപിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

നന്തൻകോട് കൂട്ടക്കൊലപാതകം: പ്രതി കേഡൽ ജിൻസൺ രാജയ്ക്ക് ജീവപര്യന്തം

തിരുവനനന്തപുരം: നന്തൻകോട് കൂട്ടക്കൊലപാതക കേസില്‍ പ്രതി കേദൽ ജിൻസൻ രാജയ്ക്ക് ജീവപര്യന്തം....

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ഡൽഹി: സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഇത്തവണ 88.39 ആണ്...

തിരുവനന്തപുരം കഴക്കൂട്ടത്ത് കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയയിലെ പിഴവ് ; മെഡിക്കൽ ബോർഡിനെതിരെ യുവതിയുടെ കുടുംബം

തിരുവനന്തപുരം: കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതി ഗുരുതരാവസ്ഥയിലായെന്ന് പരാതി. തിരുവനന്തപുരം...

അനധികൃതമായി പ്രവേശന നടപടികൾ കണ്ടെത്തിയാൽ സ്കൂളുകളുടെ അംഗീകാരം റദ്ദാക്കും: മന്ത്രി വി. ശിവൻകുട്ടി

ആലപ്പുഴ: സ്‌കൂളുകൾ അനധികൃതമായി പ്ലസ് വൺ പ്രവേശനം നടത്തിയാൽ കർശന നടപടി...
Telegram
WhatsApp