spot_imgspot_imgspot_img

വാളയാർ എക്സൈസ് ചെക്ക്‌ പോസ്റ്റില്‍ രേഖകളില്ലാതെ കടത്തിയ 38 ലക്ഷം രൂപ പിടികൂടി

Date:

പാലക്കാട്: വാളയാർ എക്സൈസ് ചെക്ക്പോസ്റ്റില്‍ മൂന്നാഴ്ച്ചയ്ക്കിടെ പിടികൂടിയത് ഒരു കോടിയില്‍ അധികം രൂപ. എക്സൈസ് സർക്കിള്‍ ഇൻസ്പെക്ടര്‍ എച്ച് എസ് ഹരീഷിന്റെ നേതൃത്വത്തിലുള്ള പാർട്ടി മൂന്നു ആഴ്ചയ്ക്കുള്ളില്‍ 100,92,950‬ രൂപയാണ്, മൂന്നു ഘട്ടങ്ങളിലായി പിടികൂടിയത്. കഴിഞ്ഞമാസം 13 -നാണ് ആദ്യം എക്‌സൈസ് ഇൻസ്‌പെക്ടർ പ്രദീപിന്റെ നേതൃത്വത്തിൽ മൂന്ന് ലക്ഷം രൂപ പിടികൂടിയത്. അതിനു ശേഷം 15-ന് എക്‌സൈസ് ഇൻസ്‌പെക്ടർ നിഷാന്തിന്റെ നേതൃത്വത്തിൽ 40,71500 രൂപയും തുടർന്ന് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എച്ച്എസ് ഹരീഷിന്റെ നേതൃത്വത്തിലുള്ള പാർട്ടി 38 ലക്ഷത്തോളം രൂപയും പിടിച്ചെടുത്തത്.

വാളയാർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എച്ചഎസ് ഹരീഷിന്റെ നേതൃത്വത്തിൽ എക്സൈസ് ഇൻസ്പെക്ടർമാരായ നിഷാന്ത് കെ -യും പ്രദീപ് വിഎസും അടങ്ങുന്ന സംഘം നടത്തിയ വാഹനപരിശോധനയിൽ തമിഴ്നാട് ട്രാൻസ്പോർട്ട് ബസ്സിലെ യാത്രകാരനായിരുന്ന മലപ്പുറം പെരിന്തൽമണ്ണ കരിങ്കല്ലത്താണി സ്വദേശി അക്കര വീട്ടിൽ താജുദ്ദീൻ എന്നയാളുടെ പക്കൽ നിന്നാണ് രേഖകൾ ഇല്ലാതെ കൊണ്ടുവന്ന 38.58 ലക്ഷം രൂപ കണ്ടെടുത്തത്.

ഓണത്തിനു മുന്നോടിയായി ഇത്തരത്തില്‍ യാതൊരു രേഖയുമില്ലാതെ കറൻസിയും അന്യസംസ്ഥാന മദ്യമടക്കം വ്യാജലഹരിപദാർഥങ്ങളും എത്തുവാനുള്ള സാധ്യത മുന്നില്‍ കണ്ടാണ്‌ എക്സൈസ് കമ്മീഷണറുടെ നിർദ്ദേ ശാനുസരണം പരിശോധന കൂടുതല്‍ കർശനമാക്കിയത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഡോ. ഷർമദ് ഖാൻ -ൻ്റെ മൂന്നാമത് പുസ്തകം പ്രകാശനം ചെയ്തു

തിരുവനന്തപുരം: ഡോ ഷർമദ് ഖാൻ രചിച്ച "രോഗം ഏതെന്ന് അറിയേണ്ടേ?" എന്ന...

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...
Telegram
WhatsApp